ദിലീപിനെയും കാവ്യയെയും വരെ ഞെട്ടിച്ച് വൃദ്ധി കുട്ടി 😍😍 വീണ്ടും വൈറലായി വൃദ്ധിക്കുട്ടിയുടെ വീഡിയോ 👌👌

വൃദ്ധി വിശാല്‍ എന്ന മിടുക്കി കുട്ടിയെ അറിയാത്തവർ ഇന്ന് വളരെ ചുരുക്കമായിരിക്കും. ഒരൊറ്റ ഡാൻസിലൂടെ തന്നെ സോഷ്യൽ മീഡിയ ആരാധകരുടെ മനം കവർന്ന സ്റ്റാറ്റസുകൾ കീഴടക്കിയ സുന്ദരിക്കുട്ടിയാണ് വൃദ്ധി. സീരിയൽ താരം അഖിൽ ആനന്ദിന്റെ വിവാഹ റിസപ്ഷനിടയിൽ കളിച്ച ക്യൂട്ട് ആയ നൃത്തച്ചുവടുകൾ കൊണ്ട് തന്നെ ഏവരുടെയും മനസ്സിൽ ഇടം പിടിക്കാൻ ഈ മിടുക്കി കുട്ടിക്ക് കഴിഞ്ഞു.

നിരവധി സീരിയലുകളിലും പരസ്യ ചിത്രങ്ങളിലും ഈ കൊച്ചു മിടുക്കി ഭാഗമായിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. ഡാൻസ് മാത്രമല്ല അഭിനയവും തനിക്ക് നന്നായി വഴങ്ങും എന്ന തെളിയിച്ച് നിരവധി തവണ വൃദ്ധി എത്തിയിരുന്നു. ഇപ്പോഴിതാ വൃദ്ധിക്കുട്ടിയുടെ മനോഹരമായ ഒരു ഇൻസ്റ്റാഗ്രാം റീൽസ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്.

A post shared by Vriddhi Vishal♥️💜💃 (@_vriddhi_)

കാവ്യമാധവനും ദിലീപും തകർത്തഭിനയിച്ച കൊച്ചിരാജാവ് എന്ന ചിത്രത്തിലെ മനോഹരമായ ഒരു രംഗം അവിസ്മരണീയമാക്കിയാണ് കുട്ടി എത്തിയിരിക്കുന്നത്. മികവുറ്റ പ്രകടനം കാഴ്ച്ചവെച്ച വീഡിയോക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ച് വന്നിരിക്കുന്നത്. വീഡിയോ കണ്ട് ദിലീപും കാവ്യയും വരെ ഞെട്ടിക്കാനും എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്. മനോഹരമായ വീഡിയോ നിമിഷനേരം കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.

കുമ്പളങ്ങി സ്വദേശിയായ വിശാൽ കണ്ണന്‍റെയും ഗായത്രിയുടേയും മകളാണ് വൃദ്ധി വിശാൽ. ഇരുവരും ഡാൻസേർസ് ആണ്. മഞ്ഞിൽവിരിഞ്ഞ പൂവ് എന്ന സീരിയലിൽ അനുമോളായി എത്തി കുടുംബ പ്രേക്ഷകരെ കയ്യിലെടുത്ത കുട്ടി താരമാണ് വൃദ്ധി. ഇപ്പോഴിതാ പ്രത്വിരാജിന്റെ പുതിയ ചിത്രമായ കടുവ യിൽ പ്രത്വിയുടെ മകളായി അഭിനയിക്കാനുള്ള ഭാഗ്യം കൂടി കുട്ടി കലാകാരിയെ തേടിയെത്തിയിരുന്നു.

Rate this post