ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം പങ്കുവെച്ചു നടി അപർണ വിനോദ്.!! നിന്നെ കണ്ടുമുട്ടിയ ദിവസമാണ് എല്ലാം തുടങ്ങിയത്.വരൻ ആരെന്നു കണ്ടോ? |Kohinoor Fame Aparana Vinod In Malayalam

Kohinoor Fame Aparana Vinod In Malayalam: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അപർണ വിനോദ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായി താരം പങ്കുവെക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ വളരെപെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടി വിവാഹിതയാകുന്നുവെന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. അപർണ വിനോദ് തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. കോഴിക്കോട് സ്വദേശിയായ റിനിൽരാജ് പി കെ യാണ് വരൻ. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയിരിക്കുന്നത്.

സംരമ്പകനായ വിനോദ്, വൈഗ എന്നീ ദമ്പദികളുടെ മകളാണ് അപർണ വിനോദ്. എറണാകുളത്താണ് ജനനം. വളർന്നതും പഠിച്ചതും തിരുവനന്തപുരത്ത്. കാലിക്കറ്റ്‌ സർവകലാശാലയുടെ യൂണിവേഴ്സിറ്റി കലോത്സവത്തിൽ മികച്ച നടിക്കുള്ള പുരസ്കാരം നേടിയിട്ടുണ്ട്. ഇപ്പോൾ പ്രസിഡൻസി കോളേജിൽ നിന്ന് സൈക്കോളജിയിൽ എംഎസ് സി പഠിക്കുന്നു. ചെന്നൈയിലാണ് താമസം.അപർണ വിനോദ് അഭിനേതാവാണ്, നർത്തകിയാണ് മോഡലുമാണ്. സഹോദരി ഗായത്രി വിനോദ്. വളരെ കുറഞ്ഞ സിനിമകളിൽ അഭിനയിച്ചു മലയാളികൾക്ക് പരിചയമുള്ള നടിയാണ് അപർണ വിനോദ്

2015ൽ പ്രിയനന്ദന്‌ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാൻ നിന്നോട് കൂടെ എന്ന സിനിമയിലൂടെയാണ് അപർണ സിനിമ രംഗത്തെത്തിയത്. അപർണ ആദ്യമായി നായികയായി അഭിനയിക്കുന്നത് ആസിഫ് അലി പ്രധാന കഥാപാത്രത്ത അവതരിപ്പിച്ച കോഹിനൂർ എന്ന സിനിമയിലാണ് കോഹിനൂരിന്റെ വിജയത്തിന് ശേഷം തമിഴ് ചലച്ചിത്ര വ്യവസായത്തിലും അപർണ അരങ്ങേറ്റം കുറിച്ചു. താരം ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഇളയദളപതി വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഭൈരവ എന്ന തമിഴ് ചിത്രത്തിലാണ്.കഴിഞ്ഞ വർഷം റിലീസ് ചെയ്ത നടുവൻ ആണ് അപർണ അവസാനം പ്രത്യക്ഷപ്പെട്ടത്.