ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച് സരസ്വതി അമ്മ.!! വേദികയെ വിശ്വസിച്ച് എട്ടിന്റെ പണി വാങ്ങിക്കാനൊരുങ്ങി സരസ്വതി. ശിവദാസമേനോന്റെ വക ഇനി ഒരു അങ്കം ഉറപ്പ്.!!

ഏറെ ആരാധകരുള്ള ഒരു പരമ്പര തന്നെയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് പരമ്പര. നടി മീര വാസുദേവ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയിൽ കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്. സീരിയൽ തുടങ്ങിയ കാലം മുതൽ തന്നെ ഏറെ ജനപ്രീതിയാണ് കുടുംബവിളക്കും അതിലെ താരങ്ങളും നേടിയത്.

ശ്രീനിലയത്തിലെ വിശേഷങ്ങൾ അറിയാൻ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ പരമ്പര കുത്തിയിരുന്നുകാണാറുള്ളത്. സുമിത്രയെ ഏറെ ദ്രോഹിക്കുന്ന വേദികയെ സരസ്വതി അമ്മയും പിന്തുണക്കാറുണ്ട്. ശ്രീനിലയത്തിൽ സരസ്വതി അമ്മ മാത്രമാണ് സുമിത്രക്കെതിരെ നിൽക്കാറുള്ളത്. വേദികയ്ക്കൊപ്പം ചേർന്ന് ഏത് വിധേനയും സുമിത്രയെ ദ്രോഹിക്കാനാണ് സരസ്വതി അമ്മ ശ്രമിക്കാറുള്ളത്. സിദ്ധാർഥും വേദികയും വിവാഹം

ചെയ്ത സമയത്തും ഇരുവരെയും അനുഗ്രഹിച്ചതും സരസ്വതി തന്നെയായിരുന്നു. വേദികയുടെ കുടിലതന്ത്രങ്ങൾ മറ്റാർക്ക് മനസിലാക്കാൻ സാധിക്കുമ്പോഴും അതിന് കഴിയാതെ വരുന്നത് സരസ്വതി അമ്മക്ക് മാത്രമാണ്. മകനെക്കാൾ കൂടുതൽ വിശ്വാസം വേദികയിലാണ് താനും അവർക്ക്. ഇപ്പോഴിതാ ഒടുവിൽ വേദിക പറയുന്നതനുസരിച്ച് ശ്രീനിലയത്തിന്റെ ആധാരം സരസ്വതി അമ്മ ആരും അറിയാതെ വേദികയ്ക്കായി മോഷ്ടിക്കുകയാണ്. സരസ്വതി അമ്മയുടെ

പേരിലേക്ക് ആധാരം മാറ്റിക്കൊടുക്കാം എന്നുപറഞ്ഞുകൊണ്ടാണ് വേദികയുടെ പുതിയ ഗെയിം. ആ കുടുക്കിലേക്ക് സരസ്വതി വളരെപ്പെട്ടെന്ന് തന്നെ വഴുതിവീഴുകയാണ്. എന്തായാലും ആധാരം മോഷ്ടിച്ച സരസ്വതി അമ്മയെ തന്ത്രപൂർവം സുമിത്ര പിടിക്കുന്നുണ്ട്. അങ്ങനെയൊന്ന് കാണിച്ചുകൊണ്ടാണ് കുടുംബവിളക്കിന്റെ പുതിയ പ്രോമോ വീഡിയോ ഇറങ്ങിയിരിക്കുന്നത്. വളരെ രസകരമായ പ്രോമോ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു.

Rate this post