സരസ്വതി അമ്മയുടെ കള്ളത്തരങ്ങൾക്ക് കടിഞ്ഞാണിട്ട് മഹേന്ദ്രൻ.!! പ്രതീഷിനെ നെഞ്ചോട് ചേർത്ത് സുമിത്ര. കുടുംബവിളക്കിൽ ഇനി സുമിത്രയുടെ വിജയഭേരി മുഴങ്ങുന്ന സമയം.!!

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. ഏറെ ആരാധകരാണ് പരമ്പരക്കുള്ളത്. നടി മീര വാസുദേവ് നായികയായെത്തുന്ന പരമ്പരയിൽ കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, നൂബിൻ തുടങ്ങി വൻതാരനിര തന്നെയാണ് അണിനിരക്കുന്നത്. സീരിയലിന്റെ കഴിഞ്ഞ എപ്പിസോഡുകളിലാണ് സരസ്വതിയമ്മ ശ്രീനിലയത്തിന്റെ ആധാരം വേദികക്ക് എടുത്തുനൽകിയത്. സുമിത്രയുടെ പേരിലുള്ള ആധാരം

തന്റെ പേരിലേക്ക് ആക്കിക്കിട്ടുമെന്ന് കരുതിയാണ് സരസ്വതി അമ്മ അങ്ങനെ ഒരു സാഹസത്തിന് മുതിരുന്നത്. ഒരമ്മ എന്ന നിലയിൽ സരസ്വതിയമ്മ കണ്ടുപഠിക്കേണ്ടത് സ്വന്തം മരുമകളെ തന്നെയാണ്. മൂന്നുമക്കളുടെ അമ്മ എന്ന നിലയിൽ സുമിത്ര ഒരു വിജയം തന്നെയാണ്. ഇതിനുമുന്നെ തന്നിൽ നിന്ന് അകന്നുനിന്നിരുന്ന മക്കളായ ശീതളും അനിരുദ്ധും ഇപ്പോൾ സുമിത്രയോട് ചേർന്നുനിൽക്കുകയാണ്. അതിന്റെ സന്തോഷം സുമിത്രയിൽ നന്നായി തന്നെയുണ്ട്.

മക്കളിൽ പ്രതീഷ് തന്നെയാണ് അമ്മയോട് ഏറ്റവും ചേർന്ന് നിൽക്കുന്നത്. തനിക്ക് തന്നുകൊണ്ടിരുന്ന സ്നേഹമെല്ലാം ശീതളിനും അനിയേട്ടനും കൊടുത്തോളൂ എന്നാണ് പ്രതീഷ് ഇപ്പോൾ അമ്മയോട് പറയുന്നത്. പ്രതീഷിനെ ഏറെ സ്നേഹത്തോടെ ചേർത്തുനിർത്തുകയാണ് സുമിത്ര. അതേ സമയം സരസ്വതിയമ്മയെ ഫോൺ ചെയ്യുന്ന മഹേന്ദ്രനെയും പുതിയ പ്രോമോ വീഡിയോയിൽ കാണാം. എന്താണെങ്കിലും സരസ്വതിയമ്മക്ക് ഒരു മുട്ടൻ പണി കിട്ടണമെന്നാണ് പ്രേക്ഷകരുടെ

ആവശ്യം. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് കുടുംബവിളക്ക്. നടി കൂടിയായ ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. പ്രതിസന്ധികളെ ആത്മവിശ്വാസത്തിന്റെ കരുത്തോടെ നേരിടുന്ന വീട്ടമ്മയാണ് സുമിത്ര. സുമിത്രയുടെ പോരാട്ടങ്ങളുടെ കഥ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. വേദികയ്ക്ക് നേരെ ശക്തമായി യുദ്ധം ചെയ്യുന്ന സുമിത്ര ആരാധകരുടെ പ്രിയകഥാപാത്രം തന്നെ.

Rate this post