പ്രേക്ഷകരുടെ ചോദ്യത്തിന് ഉത്തരമായി.!! അനൂപ് സുമിത്രയ്ക്ക് സമ്മാനിക്കുന്നത് കണ്ണീരോ കരുതലോ ? മഹേന്ദ്രൻ സുമിത്രയെ വലയ്ക്കാൻ പുതിയ പ്ലാനുമായി മുന്നോട്ട്….
ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥയാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മ തന്റെ കുടുംബം സംരക്ഷിക്കാൻ കിണഞ്ഞു ശ്രമിച്ചിട്ടും ഭർത്താവ് മറ്റൊരു സ്ത്രീയെ തേടി പോയി. മക്കൾക്ക് വേണ്ടി എല്ലാം സമർപ്പിച്ച് ജീവിച്ച അമ്മ ഒരുകാലത്ത് മകന്റെ കുത്തുവാക്കുകൾ കേട്ട് ഹൃദയം പിടഞ്ഞിരുന്നു. ഭർത്താവിന്റെ രണ്ടാം ഭാര്യക്ക് സുമിത്ര എന്നും ഒരു ശത്രു തന്നെയായിരുന്നു. അവർക്ക് വേണ്ടിയാണ് ഇപ്പോൾ സുമിത്ര മഹേന്ദ്രൻ എന്നയാളുടെ
ഒളിത്താവളത്തിൽ ദുരിതപൂർണമായ അവസ്ഥയിൽ കഴിയേണ്ടി വരുന്നതും. സുമിത്രയെ രക്ഷിക്കാൻ പണം അന്വേഷിച്ചുകൊണ്ടിരിക്കുന്ന സിദ്ധു പൂർണമായും മാറ്റത്തിന്റെ വക്കിലാണ്. വേദികയുടെ കള്ളത്തരങ്ങൾ തിരിച്ചറിഞ്ഞതിനോടൊപ്പം മുന്നേ മനസിലാക്കാതെ പോയ സുമിത്രയുടെ മനസിന്റെ വലിപ്പം തിരിച്ചറിയുക കൂടിയാണ് അദ്ദേഹം. ഇപ്പോഴിതാ പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോയിൽ മഹേന്ദ്രനെ വിളിച്ച് പണം കൊടുക്കാൻ കുറച്ച് കൂടി സാവകാശം

ആവശ്യപ്പെടുകയാണ് സിദ്ധു. എന്നാൽ പണം കിട്ടാത്തതിൽ മഹേന്ദ്രൻ അസ്വസ്ഥനാണ്. സുമിത്രയെ മറ്റൊരു താവളത്തിലേക്ക് മാറ്റാനാണ് അയാൾ പ്ലാനിടുന്നത്. ആ ജോലി അനൂപിനെ മഹേന്ദ്രൻ ഏൽപ്പിക്കുന്നുമുണ്ട്. എന്നാൽ സുമിത്രയോടുള്ള അനൂപിന്റെ സമീപനം ഒരു നോട്ടത്തിൽ പോലുമുണ്ട്. സുമിത്രക്ക് അനൂപ് ഒരു രക്ഷകനാകുന്നു എന്ന് തന്നെയാണ് ആ നോട്ടത്തിൽ നിന്നും മനസിലാക്കേണ്ടത്. അനൂപിന്റെ വരവ് ശ്രീനിലയത്തിന് സമ്മാനിക്കുന്നത് കണ്ണീരോ കരുതലോ
എന്ന ചോദ്യത്തിന് ഇപ്പോൾ ഉത്തരമായി എന്നാണ് പ്രേക്ഷകർ കമന്റ് ചെയ്യുന്നത്. എന്തായാലും സുമിത്ര ശ്രീനിലയത്തിലേക്ക് തിരിച്ചുവരുന്ന മുഹൂർത്തത്തിനായി കാത്തിരിക്കുകയാണ് കുടുംബവിളക്ക് പ്രേക്ഷകർ. അതേ സമയം സുമിത്രയുടെ ദുബായ് യാത്രയും പ്രേക്ഷകർ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒന്ന് തന്നെ. നടി മീര വാസുദേവ് ആണ് സുമിത്ര എന്ന കേന്ദ്രകഥാപാത്രമായി പരമ്പരയിലെത്തുന്നത്. വേദിക എന്ന നെഗറ്റീവ് റോളിൽ ശരണ്യ ആനന്ദ് എത്തുമ്പോൾ സിദ്ധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടൻ കെ കെ മേനോനാണ്.
