സുമിത്രക്ക് അടി തെറ്റുന്നു. ഇനി വേദികയുടെ കാലം. ശ്രീനിലയത്തിലും കമ്പനിയിലുമെല്ലാം ഈ ദുഷ്ടശക്തിയുടെ ആറാട്ട്. സുമിത്രയെ തേടി രോഹിത്തിന്റെ പ്രൊപ്പോസലും. ഞെട്ടിത്തരിച്ച് പ്രേക്ഷകർ | Kudumbavilakku today episode

സുമിത്രക്ക് അടി തെറ്റുകയാണോ? പെൺകരുത്തിന്റെ പ്രതീകമായ സുമിത്ര ഇനി തളരുന്ന കാഴ്ചയാണോ പ്രേക്ഷകർ കാണേണ്ടത്? ഒടുവിൽ വേദിക വിജയം കണ്ടിരിക്കുന്നു. ശ്രീനിലയത്തുകാരെ ഉൾപ്പെടെ അത്ഭുതപ്പെടുത്തികൊണ്ട് വേദികയുടെ ആറാട്ട് തുടങ്ങിക്കഴിഞ്ഞു. കമ്പനിയുടെ തലപ്പത്തേക്കുള്ള വേദികയുടെ വളർച്ച ആരും തന്നെ പ്രതീക്ഷിച്ചതല്ല. പെട്ടെന്നായിരുന്നു അങ്ങനെയൊരു മുന്നേറ്റം. ദുഷ്ടശക്തികൾ വിജയം കാണുന്നത്

വളരെപ്പെട്ടെന്നായിരിക്കും എന്ന് പറയുന്നത് വെറുതെയല്ലല്ലോ. ഇവിടെയും അത്‌ തന്നെ നടന്നു. നോക്കി നിൽക്കേ വേദിക വളർന്നു. സരസ്വതി അമ്മയെ അമ്പലനടയിൽ കൊണ്ടേ തള്ളിയെങ്കിലും അത്‌ ഫലവത്തായില്ല. സരസു തിരിച്ചെത്തി. ചെപ്പടി വിദ്യകളെല്ലാം പയറ്റി സരസു വീണ്ടും ശ്രീനിലയത്തിൽ കയറിപ്പറ്റാൻ ശ്രമിക്കുന്നുമുണ്ട്. എന്ത് തന്നെയാണെങ്കിലും വേദികയുടെ യുദ്ധം സിദ്ധുവിന് പോലും ഇനി കണ്ട് നിൽക്കാനേ പറ്റൂ. വേദികയുടെ പകയിൽ

എരിഞ്ഞടങ്ങാനാണോ ഇനി സുമിത്രയുടെ വിധി എന്നതാണ് പരമ്പരയുടെ പ്രൊമോയിൽ പോലും ചോദിച്ചിരിക്കുന്നത്. അതേ സമയം സുമിത്രയുടെ മനസിനെ പിടിച്ചുകുലുക്കുന്ന മറ്റൊരു സംഭവം കൂടി വന്നുഭവിച്ചിരിക്കുകയാണ്. രോഹിത്തിന്റെ പ്രണയം സുമിത്രയെ തേടി എത്തിയിരിക്കുകയാണ്. രോഹിത്തിനെ ഒരു സുഹൃത്തായി മാത്രമാണ് സുമിത്ര കണ്ടിട്ടുള്ളത്. ഏത് വിഷമഘട്ടത്തിലും തനിക്കൊപ്പം നിൽക്കുന്ന ഒരു ഉറ്റമിത്രമായി രോഹിത്തിനെ കണ്ട

സുമിത്രക്ക് ഇത് വല്ലാത്ത ഒരു തിരിച്ചടിയായി. രോഹിത്തിന്റെ പ്രണയം കേൾക്കേണ്ടി വന്നത് സുമിത്രക്ക് ഒരു ഷോക്കായി മാറിയിട്ടുണ്ട്. ഒരു വശത്ത് വേദികയുടെ പക, മറുവശത്ത് രോഹിത്തിന്റെ പ്രണയം….രണ്ടിനുമിടയിൽ പെട്ട് ഉഴലുകയാണ് സുമിത്ര. നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ നിർമ്മാതാവ്. പ്രശസ്ത സിനിമാതാരം മീര വാസുദേവ് ഒരിടവേളക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു. kudumbavilak today episode