ഇവർ ഇത്രയും ഫൺ ആയിരുന്നോ ? പ്രിയതാരങ്ങളുടെ ഡബ്‌സ്മാഷ് വീഡിയോകൾ കണ്ടോ.!! Kudumbavilakku serial actress dubsmash Collection

കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് കുടുംബവിളക്ക് പരമ്പരയിലെ താരങ്ങൾ. പരമ്പരയിൽ അണിനിരക്കുന്ന ഓരോ താരങ്ങൾക്കും ഒട്ടേറെ ആരാധകരാണുള്ളത്. ഇപ്പോഴിതാ കുടുംബവിളക്ക് താരങ്ങൾ ഒന്നിച്ച ചില കോമഡി ഡബ്‍സ്‍മാഷ് വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. നടന്മാരായ കെ കെ മേനോൻ, നൂബിൻ, ആനന്ദ് നാരായൺ, നടിമാരായ അമൃത, ആതിര മാധവ് തുടങ്ങിയ താരങ്ങളാണ് ഈ കോമഡി വീഡിയോകളിൽ

തിളങ്ങിയിരിക്കുന്നത്. ഓരോ താരങ്ങളും അഭിനയത്തിൽ പ്രകടിപ്പിക്കുന്ന അതേ മികവ് തന്നെയാണ് ഈ കോമഡി റീലുകളിലും പ്രകടമാക്കിയിരിക്കുന്നത്. നടി അമൃതയും ആതിര മാധവും നിലവിൽ കുടുംബവിളക്കിൽ അഭിനയിക്കുന്നില്ല. ഗർഭിണിയായതിനെ തുടർന്നാണ് ആതിര സീരിയലിൽ നിന്നും പിന്മാറിയത്. പുതിയ തുടക്കങ്ങൾക്കായി ഒരു മാറ്റം ആവശ്യമാണ് എന്നുപറഞ്ഞാണ് അമൃത കുടുംബവിളക്കിനോട് വിട പറഞ്ഞത്.

സീരിയലിൽ വളരെ ഗൗരവകരമായ ഒരു വേഷമാണ് അവതരിപ്പിക്കുന്നതെങ്കിലും നടൻ കെ കെ മേനോൻ പൊതുവെ ഏറെ ഫൺ ആയ ഒരു ക്യാരക്ടർ തന്നെയാണ് നിത്യജീവിതത്തിൽ. പരമ്പരയിൽ മക്കളായി വേഷമിടുന്ന ആനന്ദായും നൂബിനായും ഏറെ സൗഹൃദത്തിലാണ് താരം. ഷൂട്ടിന്‌ വേണ്ടി തിരുവന്തപുരത്ത് നൂബിനൊപ്പമാണ് കെ കെ മേനോൻ താമസം പോലും. ലൊക്കേഷൻ ഇടവേളകളിൽ താരങ്ങൾ ചെയ്തുവെക്കുന്ന ഇത്തരം ഡബ്‌സ്മാഷും റീലുമൊക്കെ

പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ വൈറലാക്കുകയാണ്. ഈ വീഡിയോ ഒക്കെ കാണുമ്പോൾ ക്യൂട്ടായ അമൃത ചേച്ചിയെ നന്നായി മിസ് ചെയ്യുന്നു എന്നാണ് ചില ആരാധകരുടെ കമ്മന്റ്. എന്തൊക്കെ പറഞ്ഞാലും ആനന്ദേട്ടന്റെയും നൂബിൻ ചേട്ടന്റേയുമൊക്കെ കുഞ്ഞനുജത്തിയായി ഞങ്ങൾ പ്രേക്ഷകർ മനസാ സ്വീകരിച്ചിരിക്കുന്നത് അമൃതയെയാണ് എന്നും പ്രേക്ഷകർ പറയുന്നു. എന്തായാലും കുടുംബവിളക്ക് താരങ്ങളുടെ ഓരോ വീഡിയോകളും ഇപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. Kudumbavilakku serial actress dubsmash Collection.