കുടുംബവിളക്കിൽ മൊത്തം തെറ്റിദ്ധാരണകൾ.!! ശ്രീനിലയത്തിൽ പ്രശ്നം സൃഷ്ടിച്ച് ശീതൾ.!! ശീതളിന് നേരെ പാഞ്ഞടുത്ത് പ്രതീഷ് | Kudumbavilakku today episode

Kudumbavilakku today episode: കുടുംബപ്രേക്ഷകരുടെ പ്രിയപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രതിസന്ധികളും അതിനെ അവർ നേരിടുന്നതിന്റെ നേർക്കാഴ്ചകളുമാണ് പരമ്പര പറയുന്നത്. ഇപ്പോഴിതാ സുമിത്ര എന്ന കഥാനായികയ്ക്ക് അവരറിയാതെ തന്നെ മറ്റൊരു പ്രതിസന്ധിഘട്ടത്തിലേക്ക് കൂടി കാലെടുത്തുവെക്കേണ്ടിവരുകയാണ്. രോഹിത്തിന് ഒരു വിവാഹം, അത് അനിവാര്യമാണെന്ന് തോന്നിയത് കൊണ്ടാണ്

സുമിത്ര അക്കാര്യം സംസാരിക്കാൻ രോഹിത്തിനടുത്തേക്ക് ചെല്ലുന്നത്. എന്നാൽ സുമിത്ര വരുന്നത് സുമിത്രയും രോഹിത്തും തമ്മിലുള്ള വിവാഹക്കാര്യം സംസാരിക്കാനാണ് എന്നുപറഞ്ഞുകൊണ്ട് രോഹിത്തിനെ തെറ്റിദ്ധരിപ്പിക്കുന്നത് വിവേക് ആണ്. അതോട് കൂടി കാര്യങ്ങൾ മാറിമറിയുകയാണ്. ആദ്യം വിശ്വസിക്കാൻ സാധിച്ചില്ലെങ്കിലും സുമിത്രയുടെ ഓരോ വാക്കുകളും, വിവേകിന്റെ മുന്നറിയിപ്പും ചേർത്തുവെച്ച് വായിച്ച രോഹിത്ത് ഒരു മായാലോകത്തേക്ക്

kudumbavilakku 7

കടക്കുകയാണ്. കാര്യങ്ങൾ സുമിത്ര അറിയാതെ തന്നെ കൈവഴുതിപ്പോകുന്നു. പരസ്പരം മനസിലാക്കാതെ സുമിത്രയും രോഹിത്തും ഇതെങ്ങോട്ടാണ് പോകുന്നത് എന്ന് ചോദിച്ചുപോവുകയാണ് പ്രേക്ഷകർ. തനിക്കും തന്റെ മകൾക്കും വേണ്ടി സുമിത്ര ഇങ്ങനെയൊരു റിസ്ക് എടുക്കുമെന്ന് താൻ ഒരിക്കലും കരുതിയില്ല എന്ന് രോഹിത് പറയുമ്പോഴും സുമിത്രക്ക് ഒന്നും മനസിലാകുന്നില്ല. ഇതിനിടയിൽ ശീതളിന്റെ പ്രണയം വീണ്ടും ശ്രീനിലയത്തിൽ പൊട്ടിത്തെറികൾ ഉണ്ടാക്കുകയാണ്.

പ്രതീഷ് ശീതളിന് നേരെ പാഞ്ഞടുക്കുകയാണ്. ഇത്രയും പറഞ്ഞിട്ടും ഒന്നും ചെവിക്കൊള്ളാതെ വീണ്ടും സച്ചിന്റെ പിന്നാലെ പോകുന്ന ശീതളിന്റെ ചെയ്തികൾ വകവെച്ചുകൊടുക്കാൻ പ്രതീഷ് തയ്യാറാകില്ല. നടി മീര വാസുദേവാണ് സുമിത്ര എന്ന നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്ര ഷേണായി നിർമ്മിക്കുന്ന പരമ്പര റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ്. കുടുംബബന്ധങ്ങളിലെ വിള്ളലുകളും പ്രതിസന്ധികളും ദൃശ്യവൽക്കരിക്കുന്ന പരമ്പരയിൽ മീര വാസുദേവിനൊപ്പം കെ കെ മേനോൻ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, മഞ്ജു സതീഷ്, ആനന്ദ് നാരായൺ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

kudumbavilakku promo 4