പൂജയെക്കുറിച്ചോർത്ത് സങ്കടം കൊള്ളുന്ന രോഹിത്തിനരികിൽ സുമിത്ര.!! സുമിത്രയുടെ മനസ്സിൽ താനില്ലെന്ന് തിരിച്ചറിഞ്ഞ് രോഹിത്ത്| Kudumbavilakku today episode

Kudumbavilakku today episode: കുടുംബവിളക്കിൽ ഒടുവിൽ സത്യം പുറത്തായി. സുമിത്ര മുന്നോട്ടുകൊണ്ടുവന്ന വിവാഹാലോചനയിലെ നായിക സുമിത്ര അല്ലെന്ന് രോഹിത് തിരിച്ചറിഞ്ഞു. വിവേക് ആണ് യഥാർത്ഥത്തിൽ ഈ തെറ്റിദ്ധാരണകൾ ഉണ്ടാക്കിയത്. സുമിത്രയെ രോഹിത്തിന്റെ മനസിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു വിവേക്. ഒടുവിൽ സത്യങ്ങൾ അറിഞ്ഞ അവസ്ഥയിൽ ഒന്നും ഉൾക്കൊള്ളാനാകാത്ത അവസ്ഥയിലാണ് രോഹിത്.

അത്‌ വിവേകിനോട് രോഹിത് തുറന്നുപറയുന്നുമുണ്ട്. മകളാണ് രോഹിത്തിന്റെ ലോകം. മകളെ മനസിലാക്കാത്ത ഒരാളെ ഇനി തന്റെ ജീവിതത്തിലേക്ക് കൊണ്ടുവന്ന് ജീവിതത്തിൽ പ്രശ്നങ്ങൾ സ്വയം ക്ഷണിച്ചുവരുത്താൻ താൻ ആഗ്രഹിക്കുന്നില്ല എന്നാണ് രോഹിത്തിന്റെ പക്ഷം. ഒരു വീട്ടമ്മയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത പ്രതിസന്ധിയും അതിനെ അവർ എങ്ങനെ അതിജീവിക്കുന്നു എന്നതുമാണ് കുടുംബവിളക്ക് പരമ്പര പറയുന്നത്.

kudumbavilakku 8

നടി മീര വാസുദേവ് ആണ് പരമ്പരയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മീര അഭിനയരംഗത്തേക്ക് തിരിച്ചു വന്നത് കുടുംബവിളക്ക് പരമ്പരയിലൂടെയാണ്. ഓഫീസിലെ സഹപ്രവർത്തകയ്ക്കൊപ്പം ഭർത്താവ് സിദ്ധു പുതിയൊരു ജീവിതം ആരംഭിക്കുന്നതോടെ ജീവിതത്തിൻറെ പാതിവഴിയിൽ ഒറ്റപ്പെടുകയായിരുന്നു സുമിത്ര. എന്നാൽ അവിടെ നിന്നും മക്കൾക്ക് വേണ്ടി തന്റെ ജീവിതം കരുത്തുറ്റ രീതിയിൽ

തിരിച്ചുപിടിക്കുകയായിരുന്നു സുമിത്ര എന്ന വീട്ടമ്മ. സുമിത്രയുടെ ജീവിതം പ്രേക്ഷകർക്ക് ഒരു പ്രചോദനം തന്നെയായിരുന്നു. ഇന്ന് റേറ്റിങ്ങിൽ ഒന്നാംസ്ഥാനത്താണ് കുടുംബവിളക്ക് പരമ്പര. ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. ആനന്ദ് നാരായൺ, ശരണ്യ ആനന്ദ്, എഫ് ജെ തരകൻ, ദേവി മേനോൻ, ശ്രീലക്ഷ്മി, നൂബിൻ, മഞ്ജു സതീഷ്, കെ കെ മേനോൻ തുടങ്ങിയ താരങ്ങളാണ് പരമ്പരയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രോഹിത് സുമിത്ര ജോഡി ഒന്നിക്കുമോ എന്നതാണ് ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യം. അങ്ങനെയൊന്ന് സംഭവിച്ചാൽ തീർത്തും വ്യത്യസ്തമായ ഒരു വഴിത്തിരിവ് തന്നെയാകും അത്‌.

kudumbavilakku promo 5