ആശ്വാസം കണ്ടെത്തി സിദ്ധു.! കുടുംബവിളക്കിൽ ഇനി കല്യാണം.!! പ്രതീക്ഷ നഷ്ടപ്പെട്ട് വേദിക.! രോഹിത്തിന്റെ വധു സുമിത്ര തന്നെയോ ? | Kudumbavilakku today episode

Kudumbavilakku today episode: എല്ലാവരും എല്ലാ കാര്യങ്ങളും അറിഞ്ഞു… ഇനി എന്താകും സംഭവിക്കുക? പുതിയ വിവാഹാലോചന രോഹിത് വേണ്ടെന്ന് വെക്കുന്നത് പൂജയെ ഓർത്ത് തന്നെയാണോ ? അതോ ഇപ്പോഴും രോഹിത്തിന്റെ മനസ്സിൽ സുമിത്ര ഉള്ളത് കൊണ്ടോ ? ഇത്തരം ചോദ്യങ്ങൾക്കാണ് ഇപ്പോൾ കുടുംബവിളക്ക് പരമ്പര ഉത്തരം തേടുന്നത്. ശ്രീയും രോഹിത്തും തമ്മിൽ മനസ് തുറന്ന് സംസാരിക്കുകയാണ്. സുമിത്രയുടെ മനസ്സിൽ താനുണ്ടോ

എന്നതാണ് രോഹിത്തിന് വ്യക്തമായി അറിയേണ്ടത്. എന്നാൽ രോഹിത്ത് മനസ്സിൽ സുമിത്രയെ മാത്രം പ്രതിഷ്ഠിച്ച് ഇത്തരത്തിൽ മുന്നോട്ടുപോകുന്നത് വലിയ പ്രതിസന്ധി തന്നെ സൃഷ്ടിച്ചേക്കും. വേദിക അല്ല സുമിത്ര എന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടു എന്നാണ് സിദ്ധു പറയുന്നത്. രോഹിത്തിനെ കണ്ട പാടെ അയാളെ മനസ്സിൽ ധ്യാനിച്ച് സ്വയം വിവാഹാലോചന നടത്താൻ സുമിത്ര അത്രയും താഴ്ന്ന നിലവാരത്തിലേക്ക് വീണുപോയിട്ടില്ല. ഇന്നും പ്രതിസന്ധികളിൽ

kudumbavilakku today 1

അടിപതറാത്ത സ്ത്രീ തന്നെയാണ് സുമിത്ര. തന്റെ മക്കൾക്ക് വേണ്ടിയാണ് സുമിത്രയുടെ ഈ യാത്ര. വേദികക്കൊപ്പം താമസം ആരംഭിച്ച് സ്വന്തം കുടുംബത്തോട് സിദ്ധു നീതി പുലർത്താതിരുന്നപ്പോഴും കുടുംബത്തെ ഹൃദയത്തിലേറ്റിയത് സുമിത്ര തന്നെയാണ്. നടി മീര വാസുദേവ് പ്രധാനവേഷത്തിൽ എത്തുന്ന പരമ്പരയാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ് ഈ പരമ്പരക്കുള്ളത്. കെ കെ മേനോൻ, ശരണ്യ ആനന്ദ്, ആനന്ദ് നാരായൺ, അമൃത

എസ് ഗണേഷ്, ശ്രീലക്ഷ്മി, എഫ് ജെ തരകൻ തുടങ്ങിയ താരങ്ങൾ കുടുംബവിളക്കിൽ അണിനിരക്കുന്നു. സുമിത്രയുടെയും കുടുംബത്തിന്റെയും കഥ പറയുന്ന ഈ പരമ്പരയിൽ ദാമ്പത്യജീവിതത്തിന്റെ ഏറെ പ്രധാനപ്പെട്ട ഒരു എടാണ് വരച്ചുചേർത്തിരിക്കുന്നത്. മീര വാസുദേവ് ഒരു ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയത് കുടുംബവിളക്കിലൂടെ ആയിരുന്നു. ഒട്ടേറെ ആരാധകരാണ് ഇപ്പോൾ മീര വാസുദേവിന് ഉള്ളത്.

kudumbavilakku promo 6