അമ്മയ്ക്ക് വേണ്ടി പാടി വികാരനിർഭരനായി പ്രതീഷ്.!! കണ്ണ് നിറഞ്ഞ് സുമിത്ര.!! കുടുംബവിളക്ക് ഇനി മുന്നോട്ടുനയിക്കുന്നത് പൂജ |Kudumbavilakku today episode
Kudumbavilakku today episode: “എന്റെ സംഗീതം എന്റെ അമ്മയാണ്. അമ്മയാണ് എന്റെ പ്രചോദനം. അമ്മയില്ലായിരുന്നെകിൽ എനിക്ക് പാടാൻ കഴിയുമായിരുന്നില്ല.” പ്രതീഷിന്റെ വാക്കുകൾ കേരളത്തിലെ അമ്മമാരുടെയും ആണ്മക്കളുടെയും കാതുകളിൽ വന്ന് പതിഞ്ഞിരിക്കുകയാണ്. കുടുംബപ്രേക്ഷകരുടെ ഇഷ്ടപരമ്പരയാണ് കുടുംബവിളക്ക്. പരമ്പരയിൽ ഇനിയും പൂജയുടെ ബെർത്ഡേ ആഘോഷങ്ങൾ അവസാനിച്ചിട്ടില്ല. അതിനിടയിലാണ് പ്രതീഷിന്റെ പാട്ട്. വികാരനിർഭരമായ രംഗങ്ങളിലൂടെ
കുടുംബവിളക്ക് മുന്നോട്ടുപോവുകയാണ്. സുമിത്ര എന്ന വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്. സ്വന്തം ഭർത്താവ് തന്നെ ഉപേക്ഷിച്ച് മറ്റൊരു സ്ത്രീക്കൊപ്പം പോയപ്പോഴും സുമിത്ര തളർന്നില്ല. അവളിലെ സ്ത്രീത്വം പൊരുതുകയായിരുന്നു. മക്കൾക്ക് വേണ്ടി ആ അമ്മ ധൈര്യത്തോടെ മുന്നോട്ടുനീങ്ങി. ഇപ്പോൾ രോഹിത്ത് എന്ന വിഷയം സുമിത്രക്ക് മുൻപിൽ ഒരു വിലങ്ങുതടിയായി വന്നുഭവിച്ചിരിക്കുകയാണ്. രോഹിത്തിന്റെ സുഹൃത്താണ് സുമിത്രയെ രോഹിതുമായി ഒന്നിപ്പിക്കാൻ
മുന്നിട്ടിറങ്ങിയിരിക്കുന്നത്. എന്തായാലും ഇത് ശിവദാസമേനോൻ അറിയുന്നിടത്താണ് പ്രശ്നങ്ങൾ തുടങ്ങുക. എല്ലാവരും വിചാരിക്കും പോലെ രോഹിത്തും സുമിത്രയും തമ്മിലുള്ള കൂടിച്ചേരലിന് ശിവദാസമേനോൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല. വേദികയുമായുള്ള ജീവിതം തന്നെ മതിയായ മട്ടിലാണ് ഇപ്പോൾ സിദ്ധു. സുമിത്രയുമായി ഒരു കൂടിച്ചേരലിന് മനസ് കൊണ്ട് ആഗ്രഹിക്കുകയാണ് സിദ്ധു. ആ സമയമാണ് ഇപ്പോൾ ഇങ്ങനെയൊരു കുരുക്ക് സുമിത്രയുടെ മേൽ വന്നുചേരുന്നത്.
പ്രേക്ഷകർക്കും രോഹിത്തിനോട് വലിയ താല്പര്യമില്ല. എന്നാൽ കുടുബവിളക്ക് സീരിയലിന്റെ മറ്റ് ഭാഷകളിലെ പതിപ്പുകളിൽ സുമിത്രയും രോഹിത്തും തമ്മിൽ ഒന്നിക്കുകയാണ് ചെയ്യുക. അത് തന്നെയാണ് ഇപ്പോൾ പ്രേക്ഷകരുടെ സംശയവും. അങ്ങനെ തന്നെ മലയാളത്തിലും സംഭവിക്കുമോ എന്നാണ് ഇപ്പോൾ പ്രേക്ഷകരുടെ ചോദ്യം. ഏറെ സസ്പെൻസുകൾ ബാക്കി നിർത്തിയാണ് ഇപ്പോൾ പരമ്പര മുന്നോട്ടുപോകുന്നത്. റേറ്റിങ്ങിൽ മുൻപന്തിയിലാണ് പരമ്പര.