ശീതളിന്റെ കാര്യത്തിൽ പേടിയോടെ ശ്രീനിലയം.!! എല്ലാം ഉറപ്പിച്ച് ശീതൾ | Kudumbavilakku today episode

Kudumbavilakku today episode: സുമിത്രക്ക് ഇതാ വീണ്ടും തിരിച്ചടി. സച്ചിനുമായുള്ള ബന്ധം അവസാനിപ്പിക്കില്ല എന്നുറപ്പിച്ചിരിക്കുകയാണ് ശീതൾ. സിദ്ധു വിലക്കുമ്പോഴും ശീതൾ ഉറപ്പിച്ച് പറയുന്നുണ്ട്, തനിക്ക് സച്ചിനെ ഉപേക്ഷിക്കാൻ ആവില്ലെന്ന്. സച്ചിനുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതിലും നല്ലത് സ്വയം ജീവനൊടുക്കുന്നതാണ് എന്നാണ് ഇപ്പോൾ ശീതൾ പറഞ്ഞുവെക്കുന്നത്. വേദികക്ക് ശീതളിനെ കൃത്യമായി അറിയാം. അത്‌ കൊണ്ട് തന്നെയാണ് ശീതളിന്റെ കാര്യത്തിൽ സിദ്ധുവുമായി കോർക്കുമ്പോൾ

വേദികക്ക് അതിരറ്റ ആത്മവിശ്വാസം ഉള്ളതും. സുമിത്രയും സിദ്ധുവുമല്ല, ഇനിയിപ്പോൾ ദൈവം തന്നെ മുൻപിൽ പ്രത്യക്ഷപ്പെട്ട് പറഞ്ഞാലും ശീതൾ സച്ചിനുമായുള്ള റിലേഷൻ അവസാനിപ്പിക്കില്ല എന്നാണ് വേദികയും പറയുന്നത്. സച്ചിനുമായുള്ള ബന്ധമാണ് സുമിത്രയെയും കുടുംബത്തെയും ഭയപ്പെടുത്തുന്നത്. സച്ചിന്റെ ബാക്ഗ്രൗണ്ട് വിവരം കൂടി പ്രതീഷ് അറിഞ്ഞാൽ സംഭവത്തിന്റെ ഗതി ഇനിയും മാറും. ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപരമ്പരയാണ് കുടുംബവിളക്ക്.

ഒരു വീട്ടമ്മയുടെ ജീവിതം പ്രമേയമാക്കി കഥ പറഞ്ഞുതുടങ്ങിയ കുടുംബവിളക്ക് ഇപ്പോൾ മാറ്റത്തിന്റെ വക്കിലാണ്. രോഹിത്തുമായി സുമിത്ര ഒന്നിക്കുമോ എന്നതാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. പൂജയുടെ നിർബന്ധം കൊണ്ട് രോഹിത്തിനെ വിവാഹം ചെയ്യാൻ സുമിത്ര തീരുമാനിച്ചാൽ അത്‌ മാറ്റത്തിന്റെ ഒരു സൂചന തന്നെയാകും. നടി മീര വാസുദേവ് നായികയായി

എത്തുന്ന കുടുംബവിളക്ക് പരമ്പരയുടെ നിർമ്മാണം ചിത്ര ഷേണായിയാണ്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഈ പരമ്പര. കെ കെ മേനോൻ, ശരണ്യ ആനന്ദ്, ഡോക്ടർ ഷാജു, ആനന്ദ് നാരായൺ, നൂബിൻ ജോണി, ശ്രീലക്ഷ്മി, മഞ്ജു സതീഷ്, അമൃത ഗണേഷ്, ദേവി മേനോൻ, എഫ് ജെ തരകൻ, രേഷ്മ തുടങ്ങിയ ഒരു വലിയ താരനിര തന്നെയാണ് കുടുംബവിളക്ക് പരമ്പരയിൽ അണിനിരക്കുന്നത്.