സിദ്ധുവിനെ വിടാതെ പിന്തുടർന്ന് വേദിക.!! രോഹിത്തും സുമിത്രയും ഒന്നിക്കുമോ ? പ്രശ്നങ്ങൾ കൂടുതൽ കടക്കുകയാണ് | Kudumbavilakku today episode

Kudumbavilakku today episode: ഏറെ നിർണായകമായ രംഗങ്ങളിലൂടെയാണ് ഇപ്പോൾ കുടുംബവിളക്ക് പരമ്പരയുടെ മുന്നോട്ടുപോക്ക്. ശിവദാസമേനോന്റെ പുതിയ സമീപനമാണ് ഇപ്പോൾ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. പൂജയുടെ ബെർത്ത്ഡേ ആഘോഷങ്ങൾക്കായി അതീവസന്തോഷത്തോടെ എത്തിച്ചേർന്ന ശ്രീനിലയത്തുകാർ അതേ സന്തോഷത്തോടെയല്ല അവിടെ നിന്നും തിരിച്ചുപോരുന്നത്. ഏറ്റവുമൊടുവിൽ മേനോൻ മൂഡ് ഓഫ് ആയിരുന്നു. അതിൻറെ കാരണമാണ് ഇപ്പോൾ

സുമിത്ര അന്വേഷിക്കുന്നത്. വിവേകും മേനോനും സംസാരിക്കുന്നതിന് ശേഷമാണ് കഥയുടെ ഗതി മാറുന്നത്. എന്താണ് സംഭവിച്ചതെന്നറിയാതെ സുമിത്ര രോഹിത്തിനെ വിളിക്കുന്നുണ്ട്. ഇതിനിടയിൽ മറ്റൊരു സംഭവം നടക്കുന്നത് സിദ്ധാർഥും വക്കീലും തമ്മിലുള്ള സംഭാഷണമാണ്. തൽക്കാലം എങ്ങനെയെങ്കിലും വേദികയുമായി അഡ്ജസ്റ്റ് ചെയ്ത് മുന്നോട്ടുപോകുന്നത് തന്നെയല്ലേ നല്ലത് എന്നാണ് സിദ്ധാർത്തിലേക്ക് വന്നുചേരുന്ന ചോദ്യം.

kudumbavilakku 2

ഇതിന് പിന്നാലെ വേദിക വക്കീലിനെ വിളിക്കുന്നുണ്ട്. എന്തായിരുന്നു സിദ്ധാർത്ഥിന്റെ ആവശ്യം എന്നാണ് വേദികക്ക് അറിയേണ്ടത്. അതെന്താണെന്ന് നേരിട്ട് പറയാം എന്നാണ് വക്കീൽ വേദികയെ അറിയിക്കുന്നത്. എന്താണെങ്കിലും കാര്യങ്ങൾ അല്പം കടന്നുപോവുകയാണ്. ഇത് എവിടെ ചെന്ന് നിൽക്കും എന്ന് പ്രവചിക്കാൻ സാധിക്കുന്നില്ല. ഒരിടത്ത് രോഹിത്തും സുമിത്രയും ഒന്നിക്കുമോ എന്ന ചോദ്യം, മറ്റൊരിടത്ത് സിദ്ധുവും വേദികയും പിരിയുമോ എന്നതും. എന്താണെങ്കിലും

വളരെ നിർണായകമായ ഒരു ഘട്ടത്തിലൂടെയാണ് ഇപ്പോൾ കുടുംബവിളക്ക് പരമ്പരയുടെ എപ്പിസോഡുകൾ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ശിവദാസമേനോന്റെ നിലപാടാണ് ഇനി അറിയേണ്ടത്. സുമിത്രയെ ഉപേക്ഷിച്ച് വേദികക്കൊപ്പം താമസം ആരംഭിച്ച സിദ്ദുവിന് വേണ്ടി ഇനി സുമിത്രയെ മേനോൻ ആലോചിക്കില്ല. അങ്ങനെ വരുമ്പോൾ സുമിത്രയെ മേനോൻ രോഹിത്തിന്റെ കൈപിടിച്ച് ഏൽപ്പിക്കാൻ തീരുമാനിക്കുമോ എന്നതാണ് അറിയേണ്ടത്.

kudumbavilakk