സിദ്ധുവും വേദികയും പിരിയുന്നു.!! ഇനി കല്യാണമേളം.!! സുമിത്രയും രോഹിത്തും ഒന്നാകുന്നു.!! കുടുംബവിളക്ക് പുതിയ വഴിത്തിരിവിലേക്ക് | Kudumbavilakku today episode

Kudumbavilakku today episode: വീണ്ടും ഒരു ചരിത്രം സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യും. കുലസ്ത്രീ ഇമേജിനെ പിഴുതെറിഞ്ഞുകൊണ്ട് കുടുംബവിളക്കിലെ സുമിത്രയും രോഹിത്തും ഒന്നുചേരും എന്ന് തന്നെയാണ് ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തുന്ന വാർത്ത. പരമ്പരയുടെ പുതിയ പ്രൊമോ വീഡിയോ തന്നെയാണ് ഇങ്ങനെയൊന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കിത്തരുന്നത്. പ്രൊമോയിൽ പറയുന്നതനുസരിച്ച് ഇനിയുള്ള എപ്പിസോഡുകളിൽ സുമിത്രയും രോഹിത്തും തമ്മിലുള്ള കൂടിച്ചേരലിന്റെ

കഥയാണ് കുടുംബവിളക്കിൽ ഇനി കാണാൻ കഴിയുക. സിദ്ധുവും വേദികയും പിരിയുകയാണ്. എന്നാൽ ഡിവോഴ്സ് നടക്കാൻ ഒരു രീതിയിലും സമ്മതിക്കാതെ കുരുക്കുകൾ ഇടുകയാകും ഈ സമയം വേദിക ചെയ്യുക. വേദികയുടെ കുതന്ത്രങ്ങളിൽ ഇനിയും സിദ്ധു പെട്ടുപോകുമോ എന്ന് കണ്ടുതന്നെ അറിയേണ്ടിയിരിക്കുന്നു. അതേസമയം പൂജയുടെ ബെർത്ത്ഡേ ആഘോഷങ്ങൾക്കിടയിൽ വെച്ച് ശിവദാസമേനോൻ മൂഡോഫ് ആവുകയും

kudumbavilakku 3

അതിൻറെ കാരണം അന്വേഷിക്കുന്ന സുമിത്ര ആകുലതയിലാവുകയുമാണ്. എന്തായാലും സുമിത്ര രോഹിത്ത് വിവാഹ എപ്പിസോഡുകൾ കാണാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ. ആദ്യമൊക്കെ സുമിത്രയും രോഹിത്തും തമ്മിലുള്ള കെമിസ്ട്രി പ്രേക്ഷകർക്ക് അത്ര ഇഷ്ടമല്ലായിരുന്നു. ഒരു പഴയകാല സുഹൃത്ത് എന്ന രീതിയിൽ രോഹിത് സുമിത്രയോട് കൂടുതൽ അടുക്കാൻ ശ്രമിക്കുമ്പോൾ പ്രേക്ഷകർക്ക് അത് വലിയ വെറുപ്പ് ഉളവാക്കിയിരുന്നു. മാത്രമല്ല

സിദ്ധാർഥ് തന്നെ സുമിത്രയുടെ നായകനായി തുടരട്ടെ എന്നായിരുന്നു പ്രേക്ഷകരിൽ പലരും പറഞ്ഞത്. പിന്നീട് സിദ്ധു ഒരു പാഠം പഠിക്കണമെന്നും സുമിത്ര രോഹിതുമായി ഒന്നിക്കണമെന്നും പ്രേക്ഷകർ തന്നെ ഉറപ്പിച്ചുപറഞ്ഞു. ഏറെ ആരാധകരുള്ള ഒരു പരമ്പര തന്നെയാണ് കുടുംബവിളക്ക്. റേറ്റിങ്ങിൽ ഒന്നാം സ്ഥാനത്തും. നടി മീര വാസുദേവ് കേന്ദ്രകഥാപാത്രമായി എത്തുന്ന കുടുംബവിളക്കിൽ ഒട്ടേറെ മികച്ച അഭിനേതാക്കളാണ് അണിനിരക്കുന്നത്.

kudumbavilakku promo 1