വേദികയെ തന്റെ ഭാര്യയായി തുടരാൻ സിദ്ധു ഇനി അനുവദിക്കുമോ ? വിവേകിൽനിന്നും സത്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ച് സുമിത്ര | Kudumbavilakku today episode

Kudumbavilakku today episode: സത്യങ്ങൾ അറിയണം, അറിഞ്ഞേ പറ്റൂ…സത്യങ്ങൾ അറിയാൻ ഉറച്ച് സുമിത്ര….കുടുംബവിളക്ക് പരമ്പരയിൽ ഏറെ ഉദ്വേഗഭരിതമായ മുഹൂർത്തങ്ങൾക്ക് തുടക്കമാവുകയാണ്. ശിവദാസമേനോൻറെ മനം മാറ്റത്തിന് പിന്നിലുള്ള കാരണം അറിയാനുള്ള ശ്രമത്തിലാണ് സുമിത്ര. രോഹിത്തിന് സുമിത്രയോടുള്ള പ്രണയം മനസിലാക്കിയ മേനോൻ ധർമ്മസങ്കടത്തിലാണ്. ഇനി എന്ത് നിലപാടാകും മേനോൻ സ്വീകരിക്കുക എന്നത്

നിർണ്ണായകമായ ഒരു ചോദ്യം തന്നെ. ഇതിനിടയിൽ വേദികയുടെ ദാമ്പത്യം തകർച്ചയിലേക്ക് നടന്നടുക്കുകയാണ്. സിദ്ധു ഇനി വേദികയെ തന്റെ ഭാര്യയായി തുടരാൻ അനുവദിക്കുമോ എന്നത് വലിയൊരു ചോദ്യം തന്നെയാണ്. ഇതിനെപ്പറ്റി സരസ്വതി അമ്മയും വേദികയും തമ്മിൽ കാര്യമായ ചർച്ച തന്നെ നടക്കുന്നുണ്ട്. പൂജയുടെ കടന്നുവരവോട് കൂടിയാണ് സുമിത്രയും രോഹിതും തമ്മിലുള്ള ബന്ധത്തിന് പുതിയ അർത്ഥങ്ങൾ കണ്ടുതുടങ്ങിയത്. പൂജയുടെ

kudumbavilak

കടന്നുവരവോട് കൂടി സുമിത്രയുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ തന്നെ സംഭവിക്കാൻ പോവുകയാണ്. കുടുംബവിളക്ക് പരമ്പരയുടെ മറ്റ് ഭാഷാപതിപ്പുകൾ വെച്ചുനോക്കുമ്പോൾ സുമിത്രയും രോഹിതും തമ്മിൽ ഒന്നിക്കുക തന്നെ ചെയ്യും. എന്നാൽ നമ്മുടെ ടെലിവിഷൻ പ്രേക്ഷകർക്ക് രോഹിത്തിനെയും സുമിത്രയെയും ഒന്നിപ്പിക്കുന്നതിൽ എത്രത്തോളം ശരി പറയാൻ കഴിയുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ കുടുംബവിളക്കിൽ സുമിത്രയും രോഹിതും ഒന്നിക്കുമോ

എന്നത് സംശയം തന്നെയാണ്. നടി മീര വാസുദേവ് നായികയായി എത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്. റേറ്റിങ്ങിലും ഒന്നാം സ്ഥാനത്താണ് ഈ പരമ്പര. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥയാണ് കുടുംബവിളക്ക്. ഒരു വീട്ടമ്മയുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന പ്രതിസന്ധിയാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമാകുന്നത്. ഓഫീസിൽ സഹപ്രവർത്തകയായിരുന്ന വേദിക സിദ്ധാർഥിന്റെ ജീവിതത്തിലേക്ക് തള്ളികയറിയതോടെ കഥ മാറിമറിയുകയായിരുന്നു.

kudumbavilakk 1