എല്ലാവരോടും മാപ്പിരന്ന് സിദ്ധു.!! മദ്യപിച്ച് റോഡിൽ കിടന്ന അച്ഛനെ മക്കളും തള്ളിപ്പറയുമോ ? സിദ്ധാർഥ്-വേദിക ബന്ധം കടപുഴകി വീഴുന്നു | Kudumbavilakku today episode

Kudumbavilakku today episode: ഇനി മാപ്പ് പറച്ചിലിന്റെ സമയം.!! എല്ലാവരോടും മാപ്പ് പറയുകയാണ് സിദ്ധു. മദ്യപിച്ച് ലക്കുകെട്ട് റോഡിൽ കിടന്ന സിദ്ധാർത്തിനെ വീട്ടിലെത്തിച്ചത് സുമിത്രയാണ്. തനിക്കൊപ്പമുള്ളത് വേദികയാണെന്ന് കരുതി സുമിത്രയോട് എന്തൊക്കെയാണ് സിദ്ധു പറഞ്ഞത്? അബോധാവസ്ഥയിൽ സംഭവിച്ചുപോയ കാര്യങ്ങൾക്ക് ഇപ്പോൾ സുമിത്രയോട് മാപ്പ് പറയുന്നു സിദ്ധു. “ഇന്നലെ നിങ്ങൾ എനിക്കുണ്ടാക്കിയ ബുദ്ധിമുട്ടിനേക്കാൾ എത്രയോ

വലിയ പ്രയാസങ്ങൾ ഇതിനുമുൻപ് നിങ്ങൾ എനിക്ക് സമ്മാനിച്ചിട്ടുണ്ട്. അന്നൊന്നും നിങ്ങളിൽ നിന്ന് സോറി എന്നൊരു വാക്ക് പോലും ഞാൻ കേട്ടിട്ടുമില്ല.” നല്ല മാസ് മറുപടിയാണ് സുമിത്ര സിദ്ധുവിന് നൽകിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സിദ്ധുവിന് വേദികയെ ശരിക്കും മടുത്തു. വേദികയുടെ തനിസ്വരൂപം അയാൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. മദ്യപിച്ച് ബോധരഹിതനായി വീട്ടിലേക്ക് വരുന്ന ഭർത്താവിനെ ഒന്ന് താങ്ങി മുറിയിലേക്കെത്തിക്കാൻ പോലും വേദിക

kudumbavilakku 3

എന്ന ഭാര്യ തയ്യാറാകുന്നില്ല. ആ ജോലിയും സുമിത്ര തന്നെ ചെയ്തോളൂ എന്നാണ് വേദികയുടെ കല്പന. തന്റെ കൂടെ ഈ മനുഷ്യൻ ഉണ്ടായിരുന്ന കാലം ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിരുന്നില്ലെന്ന് സുമിത്ര വേദികയെ ഓർമിപ്പിക്കുന്നുമുണ്ട്. എന്നാൽ തന്റെയും സിദ്ധുവിന്റെയും ജീവിതം കണ്ടിട്ട് സഹിക്കവയ്യാതെ സുമിത്ര ചെയ്തുവെക്കുന്ന വേലകളാണ് ഇതെന്നാണ് വേദികയുടെ ആരോപണം. അതിനും സുമിത്രക്ക് മറുപടിയുണ്ട്. നിങ്ങളുടെ ജീവിതം കണ്ടിട്ട്

സഹിക്കുന്നില്ല എന്നത് സത്യം തന്നെയാണ്… നിങ്ങളുടെ ഇങ്ങനെയൊരു ജീവിതം കാണുമ്പോൾ എനിക്ക് സഹിക്കുന്നില്ല. കാരണം ഈ മനുഷ്യനെ ഇത്ര തരം താഴ്ന്ന് ഇതേവരെയും കണ്ടിട്ടില്ല. ഇതിനിടയിൽ സിദ്ധു കുടിച്ചിട്ട് ലക്ക് കെട്ടതിന്റെ പഴിയും സുമിത്രയുടെ തലയിൽ ചാർത്തുകയാണ് സരസു. എത്ര അനുഭവങ്ങൾ വന്നാലും അതുകൊണ്ടൊന്നും പഠിക്കാതെയാണ് സരസുവിന്റെ മുന്നോട്ടുപോക്ക്. ഏറെ നിർണ്ണായകമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് പരമ്പര ഇപ്പോൾ മുന്നോട്ടുപോകുന്നത്.

kudumbavilakku 2 1
Rate this post