പ്രേക്ഷകരെ പറ്റിച്ചുകൊണ്ട് കുടുംബവിളക്ക് പരമ്പര.!! ശ്രീനിലയത്തുകാർ മൊത്തത്തിൽ രോഹിത്തിന്റെ വീട്ടിലേക്ക് | Kudumbavilakku today episode

Kudumbavilakku today episode: ഒരു ബർത്ത് ഡേ ആഘോഷത്തിന് ഇത്രത്തോളം ഹൈപ്പ് കൊടുക്കുന്നത് നമ്മുടെ മലയാളം സീരിയലുകൾ മാത്രമായിരിക്കും. കുടുംബവിളക്ക് പരമ്പരയിൽ ഇന്നലെ രോഹിത്തിന്റെ മകൾ പൂജ എത്തിയത് എന്തോ ഒരു വലിയ സർപ്രൈസ് പൊട്ടിക്കാൻ ഉണ്ട് എന്ന് പറഞ്ഞു കൊണ്ടായിരുന്നു. പ്രേക്ഷകർ കാത്തിരുന്നതും ആ സർപ്രൈസ് എന്തായിരിക്കും എന്നറിയാൻ വേണ്ടിയാണ്. എന്നാൽ എല്ലാ വ്യാകുലതകളും തച്ചുടച്ചുകൊണ്ട് ആ സർപ്രൈസ്

പുറത്തുവന്നു. പൂജയുടെ ജന്മദിനം.. അതായിരുന്നു പോലും സർപ്രൈസ്…ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത് ഈ ബർത്ത് ഡേ ആണോ ഇത്രയും വലിയ സർപ്രൈസായി പ്രൊമോയിൽ അടക്കം നിങ്ങൾ പറഞ്ഞു വെച്ചതെന്നാണ്. എന്താണെങ്കിലും ശ്രീനിലയത്തുകാർ മൊത്തത്തിൽ രോഹിത്തിന്റെ വീട്ടിലേക്ക് നീങ്ങുകയാണ്. പൂജയുടെ ജന്മദിനാഘോഷമാണ് ഇനി പരമ്പരയിൽ. ഇതിനിടയിലാണ് സരസ്വതി അമ്മയ്ക്ക് ഇതെല്ലാം കണ്ട് ഭ്രാന്ത് പിടിക്കുന്നത്. അവർ വേദികയെ

kudumbavilakk

വിളിച്ച് എങ്ങനെയെങ്കിലും സിദ്ധുവിനെ ഈ ആഘോഷത്തിലേക്ക് വിടരുതെന്ന് പറയുകയാണ്. സിദ്ധു ഈ ബർത്ത് ഡേ ആഘോഷത്തിന് പോയാൽ ശരിയാവില്ല എന്നും അത് ഏതെങ്കിലും വിധേന തടയണമെന്നുമാണ് സരസുവിന്റെ ആവശ്യം. അതിനിടയിൽ സുമിത്രക്കിട്ടും ഒരു പണി കൊടുക്കാൻ സരസ്വതി തീരുമാനിച്ചു. എന്നെയും പാടില്ലാത്ത മകളെയും ഒറ്റക്കിട്ടിട്ട് നീ ബർത്ത് ഡേ ആഘോഷിക്കാൻ പോയോ എന്നാണ് സരസ്വതിയുടെ ചോദ്യം എന്നാൽ

അതിനു മറുപടി നൽകുന്നത് സുമിത്രയല്ല, പകരം ശിവദാസമേനോൻ. ഇന്നൊരു ദിവസം ശരണ്യക്കുള്ള ഭക്ഷണം നീ തന്നെ ഉണ്ടാക്കണം എന്നാണ് ശിവദാസമേനോന്റെ ഓർഡർ. മാത്രമല്ല പരിപാടിയെല്ലാം കഴിഞ്ഞു താമസിച്ചു വരുന്നതുകൊണ്ട് രാത്രി അത്താഴത്തേക്ക് എല്ലാവർക്കുമുള്ള ഭക്ഷണം കൂടി ഉണ്ടാക്കാനും സരസ്വതിയമ്മയ്ക്ക് നിർദ്ദേശം ലഭിക്കുകയാണ്. പണി ഇരന്നുവാങ്ങുക എന്നുപറയുന്നത് ഇതൊക്കെ തന്നെ…എന്തായാലും ഇനി കളിയൊന്ന് കടുക്കും, അതുറപ്പ്.

kudumbavilakku 2 2