പ്രതീഷിന് അപകടമോ ? കുടുംബവിളക്കിൽ ശീതൾ വിഷയം സംഘർഷഭരിതമാവുന്നു.!! പരമ്പരയിൽ നിന്നും നൂബിൻ പിന്മാറിയോ എന്ന് പ്രേക്ഷകർ | Kudumbavilakku today episode

Kudumbavilakku today episode : സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെയാണ് കുടുംബവിളക്ക് പരമ്പരയുടെ ഇനിയുള്ള എപ്പിസോഡുകൾ മുന്നോട്ടുപോകുക. സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറഞ്ഞുതുടങ്ങിയ പരമ്പര ഇപ്പോൾ സുമിത്രയുടെ മക്കളുടെ ജീവിതവും പ്രേക്ഷകർക്ക് മുൻപിൽ തുറന്നുവെക്കുകയാണ്. അമ്മ പറയുന്നത് കേൾക്കാതെയും യാഥാർഥ്യം തിരിച്ചറിയാതെയും ശീതൾ തന്റെ പ്രണയവുമായി മുന്നോട്ടുപോവുകയാണ്. സച്ചിനെപ്പറ്റി സുമിത്ര പറഞ്ഞതത്രയും ഒരു കെട്ടുകഥയെന്ന്

വിശ്വസിക്കാനാണ് ശീതളിനിഷ്ടം. അറിഞ്ഞ കാര്യങ്ങളുടെ വാസ്തവമറിയാൻ ശീതൾ സച്ചിനടുത്ത് തന്നെ എത്തുന്നുമുണ്ട്. എന്നാൽ ശീതളിനെ വൈകാരികമായി തളർത്തുകയായിരുന്നു സച്ചിൻ ചെയ്തത്. ഇപ്പോഴിതാ പരമ്പരയിൽ മറ്റൊരു ട്വിസ്റ്റ് കൂടി ഉണ്ടായിരിക്കുകയാണ്. പ്രതീഷിനെ കാണാനില്ല എന്നത് കഴിഞ്ഞ രണ്ട് എപ്പിസോഡുകളിൽ പറഞ്ഞുവെച്ചിരുന്നു. എന്നാലിപ്പോൾ പ്രതീഷിന് എന്തോ അപകടം സംഭവിച്ചു എന്ന തരത്തിലാണ് പ്രൊമോ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

kudumbavilakku 4

പരമ്പരയിൽ പ്രതീഷായി വേഷമിടുന്ന നടൻ നൂബിൻ ജോണി വിവാഹിതനാവുന്നു എന്ന വാർത്ത ആരാധകരിലേക്ക് എത്തിയിരുന്നു. റിയൽ ലൈഫിലെ വിവാഹത്തിരക്കുകളാണോ പ്രതീഷിനെ ഇങ്ങനെ ഒരവസ്ഥയിലേക്ക് തള്ളിവിട്ടതിന് പിന്നിലെന്നും പ്രേക്ഷകർ ചോദിക്കുന്നുണ്ട്. എന്നാൽ നൂബിൻ സീരിയലിൽ നിന്നും പിന്മാറി എന്നും പുതിയ ആർട്ടിസ്റ്റ് എത്തും വരെ കഥ ഇങ്ങനെ വലിച്ചുനീട്ടുകയാണെന്നും പ്രേക്ഷകർക്കിടയിൽ ഇപ്പോൾ

ചർച്ചകൾ നടക്കുന്നുണ്ട്. തുടക്കം മുതൽ തന്നെ അമ്മയെ ജീവന് തുല്യം സ്നേഹിക്കുന്ന മകനാണ് പ്രതീഷ്. നൂബിൻ എന്ന ആക്ടർ ആ വേഷം ഏറെ ഭംഗിയായി ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്തായാലും വിവാഹത്തിരക്കുകൾ കഴിഞ്ഞ് പ്രതീഷായി നൂബിൻ തന്നെ തിരിച്ചുവരട്ടെ എന്നാണ് കുടുംബവിളക്കിന്റെ ആരാധകർ ആഗ്രഹിക്കുന്നത്. അടുക്കളയിൽ മാത്രം ഒതുങ്ങിജീവിച്ചിരുന്ന സുമിത്ര എന്ന വീട്ടമ്മ ഇന്ന് വലിയൊരു ബിസിനസ് സാമ്രാജ്യത്തിന്റെ അമരക്കാരിയായി മാറിയിരിക്കുകയാണ്. ആ വീട്ടമ്മയുടെ കഥയാണ് പരമ്പര പറയുന്നത്.

kudumbavilakku promo