പതിവ് തെറ്റിക്കാതെ ശ്രീനിലയത്തിൽ ഓണാഘോഷം.!! ഉദ്യോഗഭരത നിമിഷങ്ങളുമായി കഥ പുതിയ വഴിത്തിരിവിലേക്ക് | Kudumbavilakku today episode

Kudumbavilakku today episode: മലയാളി പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പരമ്പരകളിൽ മുന്നിൽ നിൽക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. ടി ആർ പി റേറ്റിങ്ങിൽ വളരെ മുന്നിൽ തന്നെയാണ് ഈ പരമ്പര. ഏഷ്യാനെറ്റിൽ ആണ് ഈ പരമ്പരാഗത സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി ഹോട്ട് സ്റ്റാർലൂടെയും സ്ട്രീമിങ് ചെയ്യുന്നു. ഈ പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മീരാ വാസുദേവൻ ആണ്. സുമിത്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.സുമിത്രയുടെ ജീവിതത്തിൽ

ഉണ്ടാകുന്ന പ്രശ്നങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ടു പോകുന്നത്. പരമ്പരയിൽ സുമിതയ്ക്ക് മൂന്ന് മക്കളാണ് അനിരുദ്ധ്, പ്രതീഷ്, ശീതൾ.ഇവരെ ചുറ്റിപ്പറ്റിയും കഥ സഞ്ചരിക്കുന്നുണ്ട്. സുമിത്രയുടെ ഭർത്താവ് സിദ്ധാർത്ഥ് വേദികയെ വിവാഹം കഴിക്കുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ പരമ്പരയുടെ ഡയറക്ഷൻ നിർവഹിക്കുന്നത് മഞ്ജു ധർമ്മൻ ആണ്. നിർമ്മാതാവ് ചിത്ര ഷേണായ് ആണ്. ഗുഡ് കമ്പനി

പ്രൊഡക്ഷൻ ആണ് പരമ്പര പ്രൊഡക്ഷൻ കമ്പനി. പരമ്പരയിലെ ഓരോ താരങ്ങളെയും പ്രേക്ഷകർ ഹൃദയത്തോടു ചേർത്തു വയ്ക്കുന്നു. കൃഷ്ണകുമാർ മേനോൻ,എഫ്. ജെ തരകൻ,ശ്രീജിത്ത്‌ വിജയ്,നൂബിൻ ജോണി,ശ്രീലക്ഷ്മി ശ്രീകുമാർ, എന്നിവരാണ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഓരോ ദിവസവും അടുത്ത ദിവസം എന്ത് സംഭവിക്കും എന്ന് കാണാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
പരമ്പരയിലെ ഈ ശ്രീനിലയം കുടുംബ പ്രേക്ഷകരുടെതു

കൂടിയാണ്. ഇത്തവണയും പതിവു തെറ്റാതെ ഓണം ശ്രീനിലയം കുടുംബത്തിൽ എത്തുന്നുണ്ട്. പിണക്കത്തിനും പരിഭവത്തിനുമിടയിൽ പാട്ടും ഡാൻസുമായി ആഘോഷിക്കുന്ന കുടുംബമാണ് ശ്രീനിലയം. ഇത്തവണ ഓണത്തിന് പൂക്കളമിട്ട് പാട്ടുപാടി ഓണക്കളി ആഘോഷിക്കുന്ന ശ്രീനിലയം കുടുംബത്തെ കാണാനുള്ള ആകാംഷയിലാണ് ആരാധകരും. സുമിത്രയുടെ ഇളയമകൾ ശീതളിനെ സംബന്ധിക്കുന്ന പുതിയ പ്രശ്നം അരങ്ങത്ത് പുകയുകയാണ്. എന്നാൽ ആരാധകരെ ആകാംക്ഷയിൽ നിർത്തി ശ്രീനിലയത്തിലെ പുതിയ പ്രശ്നങ്ങലുമായി കഥ പുതിയ വഴിത്തിരിവിലേക്ക് സഞ്ചരിക്കുകയാണ്.