വിവാഹ തിയ്യതി കുറിക്കാൻ മുൻകൈയെടുത്ത് അച്ഛൻ .!! കല്യാണത്തിലെ വില്ലനായി സിദ്ധു;|kudumbavilakku today episode
kudumbavilakku today episode: മലയാളം ടെലിവിഷനിൽ ഇതിഹാസം തീർക്കാനൊരുങ്ങുകയാണ് പരമ്പര കുടുംബവിളക്ക്. മീര വാസുദേവ് നായികയായെത്തുന്ന കുടുംബവിളക്ക് തുടക്കം മുതൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന പരമ്പരയാണ്. മാത്രമല്ല റേറ്റിങ്ങിലും ഒന്നാം സ്ഥാനമാണ് ഈ പരമ്പര നേടാറുള്ളത്. ഇപ്പോഴിതാ പരമ്പരയിലെ ഏറെ നിർണായകമായ ഒരു കഥാസന്ദർഭം അടുത്തുവന്നിരിക്കുകയാണ്. സുമിത്രയുടെ പുനർവിവാഹമാണ് ഇപ്പോൾ പരമ്പരയിലെ പ്രധാന വിഷയം. വിവാഹക്കാര്യം ഇപ്പോൾ അച്ഛന് വീട്ടിരിക്കുകയാണ് സുമിത്ര.
തന്റെ വിവാഹവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എന്തും തന്നെ അച്ഛനെടുക്കാം എന്നാണ് സുമിത്ര പറഞ്ഞുവെക്കുന്നത്. ഇനി വിവാഹത്തിന് തീയതി കുറിക്കാനുള്ള സമയമാണ്. എന്നാൽ ആ സുന്ദരമുഹൂർത്തത്തിലേക്ക് വില്ലനായി എത്തുകയാണ് സിദ്ധു. ഈ വിഷയത്തിൽ സിദ്ധുവിന് കൂട്ടായി നിൽക്കുന്നത് അനിയാണ്. വിവാത്തീയതി കുറിക്കുന്ന ഈ മുഹൂർത്തത്തിൽ സിദ്ധു എടുക്കുന്ന നിലപാട്, അതെന്തായിരിക്കും? ഇനി അറിയേണ്ടത് അത് മാത്രമാണ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതമാണ്

കുടുംബവിളക്ക് പരമ്പരയുടെ പ്രമേയം. ജീവിതത്തിലെ പ്രതിസന്ധികളിൽ ഒറ്റപ്പെട്ടുപോകാതെ മുന്നേറുകയായിരുന്നു സുമിത്ര. അടുക്കളയിൽ നിന്നും അരങ്ങത്തേക്കുള്ള സുമിത്രയുടെ കടന്നുവരവ് പ്രേക്ഷകരെയാകെ ആവേശത്തിലാഴ്ത്തി. കെ കെ മേനോൻ, എഫ് ജെ തരകൻ, ദേവി മേനോൻ, ശരണ്യ ആനന്ദ്, നൂബിൻ, ആനന്ദ് നാരായൺ, മഞ്ജു സതീഷ്, ഡോക്ടർ ഷാജു, രേഷ്മ, ശ്രീലക്ഷ്മി തുടങ്ങിയ താരങ്ങളെല്ലാം പരമ്പരയിൽ അണിനിരക്കുന്നു. നടി ചിത്ര ഷേണായിയാണ് കുടുംബവിളക്കിന്റെ
നിർമ്മാതാവ്. സുമിത്രയുടെ ജീവിതം ഇന്നും പ്രേക്ഷകരെ അങ്കലാപ്പിലാക്കുന്ന ഒന്ന് തന്നെയാണ്. രോഹിത്തിനൊപ്പം ഒരു നല്ല ജീവിതത്തിലേക്ക് സുമിത്ര കടക്കണം എന്ന് തന്നെയാണ് പ്രേക്ഷകർ പറയുന്നത്. എന്നാൽ ഈ വിവാഹം നടക്കാതിരിക്കാനും സുമിത്രയെ തന്റെ ജീവിതത്തിലേക്ക് കൂടെ കൂട്ടാനുമാണ് സിദ്ധു ശ്രമിക്കുന്നത്. വേദികയാകട്ടെ സുമിത്ര രോഹിത് നടത്താനുള്ള അതീവ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
