രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹ തിയ്യതി ഉറപ്പിച്ചു ;കല്യാണം മുടക്കാൻ സിദ്ധുവും.!!|Kudumbavilakku today episode

Kudumbavilakku today episode: മലയാളിപ്രേക്ഷകരുടെ സ്വീകരണമുറിയിൽ വളരെ പെട്ടെന്നാണ് കുടുംബവിളക്ക് എന്ന പരമ്പര ഇടം പിടിച്ചത്. തടസ്സം നിറഞ്ഞ ജീവിത വഴികളിലൂടെ സഞ്ചരിച്ച് കരുത്താര്‍ജ്ജിക്കുന്ന വീട്ടമ്മയായ സുമിത്ര എന്ന സ്ത്രീയുടെ കഥയാണ് പരമ്പര പറയുന്നത്. ഇപ്പോഴിതാ ഈ സീരിയലിന്റെ ഏറ്റവും പുതിയ പ്രൊമോയാണ് പ്രേക്ഷകരെ ഞെട്ടിക്കുന്നത്. രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹം അടുത്തമാസം അഞ്ചിന് നടക്കും എന്ന് പറഞ്ഞുവെക്കുന്ന പ്രൊമോയാണ് ഏഷ്യാനെറ്റ് പുറത്തുവിട്ടിരിക്കുന്നത്.

രോഹിത്തിന്റെ അമ്മാവനായ രവിയും, സിദ്ധുവിന്റെ അച്ഛനും ജോത്സ്യന് മുമ്പാകെ ഇരുവരുടെയും വിവാഹതീയതി കുറിക്കുകയാണ്. അതീവസന്തോഷവാന്മാരാണ് രണ്ട് കാരണവരും. ഒടുവിൽ രോഹിത്തിനും സുമിത്രയ്ക്കും വേണ്ടി രണ്ട് കാരണവരും ചേർന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്ന ആ തീരുമാനം എടുക്കുന്നു. പ്രൊമോയിൽ സൂചിപ്പിക്കുന്ന പ്രകാരമാണ് സംഭവിക്കുന്നതെങ്കിൽ ഇരുവരുടെയും വിവാഹം ഉടൻ കാണും എന്ന് പ്രതീക്ഷിക്കാം.

sumithra 1

എന്നാൽ ഒരുവശത്ത് വേദികയുടെ ചതി മനസ്സിലാക്കി, തന്റെ മുൻ ഭാര്യയുടെ സ്നേഹത്തിന്റെ വില മനസ്സിലാക്കുന്ന സിദ്ധുവിനെ സ്ക്രീനിൽ കാണാം. പശ്ചാത്താപം നിറഞ്ഞ മുഖവും, വേദന താങ്ങുന്ന ഹൃദയവും പേറുന്ന സിദ്ധുവിന് തന്റെ പൂർവ്വ പ്രിയപത്നിയെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന അടങ്ങാത്ത ആഗ്രഹവുമുണ്ട്. രോഹിത്തിന്റെയും സുമിത്രയുടെയും വിവാഹത്തീയതി കേട്ട് ഞെട്ടുന്ന സിദ്ധുവും, വേദികയും പ്രൊമോയിലുണ്ട്. ഒപ്പം സുമിത്രയെ

ഈ വിവാഹത്തിൽ നിന്നും പിന്തിരിപ്പിക്കാൻ സിദ്ദുവിന് സാധിക്കുമോ എന്ന ചോദ്യവും പ്രമോ ഉയർത്തുന്നു. എന്തായാലും ഇനിയങ്ങോട്ടുള്ള എപ്പിസോഡുകൾ തീർച്ചയായും സംഭവബഹുലമായിരിക്കും. ആകാംക്ഷയുടെ മുൾമുനയിലാണ് പ്രേക്ഷകർ. ജീവിതത്തിൽ പലരും തനിച്ചാക്കാൻ ശ്രമിച്ചിട്ടും തളരാതെ തിരിച്ചു വന്ന കഥാപാത്രമാണ് സുമിത്ര. സുമിത്രയെ ജീവനുതുല്യം സ്നേഹിക്കുന്ന കഥാപാത്രമാണ് രോഹിത്. ഇനിയെങ്കിലും സുമിത്രയ്ക്ക് ഒരു നല്ല കാലം ഉണ്ടാവുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ.

sumithra and vedika
Rate this post