ചാക്കോച്ചൻ വിളമ്പിത്തന്ന സ്പെഷ്യൽ ബിരിയാണി. സാധാരണയിൽ സാധാരണക്കാരനായി ബിരിയാണി വിളമ്പി കുഞ്ചാക്കോ ബോബൻ | Kunchacko Boban serve biriyani.

മലയാളികളുടെ എക്കാലത്തെയും ചോക്ലേറ്റ് താരമാണ് കുഞ്ചാക്കോ ബോബൻ. സാധാരണയിൽ സാധാരണക്കാരനായി തൊണ്ണൂറുകളില്‍ സിനിമയിലെത്തിയ കുഞ്ചാക്കോ ബോബൻ എന്ന ചോക്ലേറ്റ് ഹീറോ ഇന്നും തന്റെ ജൈത്രയാത്ര വിജയകരമായി തന്നെ മുന്നേറുകയാണ്. അഭിനയത്തിനൊപ്പം സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അതുകൊണ്ടു തന്നെ താരവുമായി ബന്ധപ്പെടുന്ന

എല്ലാ വിശേഷങ്ങളും വാർത്തയാകാറുമുണ്ട്. അത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ വൈറലായി മാറുന്നത്. ന്നാ താൻ കേസ് കൊട് എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ ചാക്കോച്ചൻ ബിരിയാണി വിളമ്പുന്നതാണ് വീഡിയോയിൽ ഉള്ളത്. ചാക്കോച്ചൻ വിളമ്പിത്തന്ന സ്പെഷ്യൽ ബിരിയാണി എന്ന അടിക്കുറിപ്പോടെ ഹരീഷ മുരളി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ

kunchacko boban

സോഷ്യൽ മീഡിയയിൽ വൈറലായി മാറികഴിഞ്ഞു. സാധാരണക്കാരനായി നിന്ന് ലോക്കേഷനിൽ ബിരിയാണി വിളമ്പുന്ന ചാക്കോച്ചന് ചുറ്റും നിറഞ്ഞു നിൽക്കുന്ന സെറ്റിലെ ആളുകളെയും കാണാം. അവസാനം എല്ലാവരുടെയും ഒപ്പം ഇരുന്ന് ചാക്കോച്ചൻ ആഹാരം കഴിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. കുഞ്ചാക്കോ ബോബൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് ന്നാ താൻ കേസ് കൊട്. കാസർഗോഡും കണ്ണൂരുമാണ് ചിത്രത്തിലെ പ്രധാന

ലൊക്കേഷനുകൾ. കനകം കാമിനി കലഹത്തിന് ശേഷം രതീഷ് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്ര കൂടിയാണിത്. എസ് .ടി. കെ ഫിലിംസിന്റെ ബാനറിൽ സന്തോഷ് ടി. കുരുവിളയാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്. കമല്‍ കെ എം സംവിധാനം ചെയ്‍ത് പുറത്തിറങ്ങിയ ‘പട’യാണ് ചാക്കോച്ചന്‍റേതായി പ്രേക്ഷകര്‍ക്കു മുന്നിലെത്തിയ അവസാന ചിത്രം. അരവിന്ദ് സ്വാമിക്കൊപ്പം ചാക്കോച്ചനും അഭിനയിച്ച്‌ മലയാളത്തിലും തമിഴിലുമായി എത്തുന്ന ‘രണ്ടകം’, ‘ഒറ്റ്’ തുടങ്ങിയ ചിത്രങ്ങൾ വൈകാതെ റിലീസ് ചെയ്യും. അജയ് വാസുദേവിന്‍റെ ‘പകലും പാതിരാവു’മാണ് പുറത്തിറങ്ങാനുള്ള മറ്റൊരു ചിത്രം. Kunchacko Boban serve biriyani.