കാടിന്റെ താളത്തിൽ ചിത്രങ്ങൾ.!! വന്യ സുഹൃത്തിനൊപ്പം ചിത്രങ്ങൾ പങ്കുവെച്ച് പ്രിയനടൻ കുഞ്ചാക്കോബോബനും ഭാര്യ പ്രിയ അന്ന സാമുവലും | Kunchacko Boban shares photos with priya

Kunchacko Boban shares photos with priya: മലയാളികളുടെ ഹൃദയം കവർന്ന നടന്മാരിൽ ഒരാളാണ് കുഞ്ചാക്കോ ബോബൻ.. റൊമാന്റിക് ഹീറോ എന്നാണ് താരം പൊതുവേ അറിയപ്പെടുന്നത്. തന്റെതായ അഭിനയ മികവുകൊണ്ടും വ്യക്തിത്വം കൊണ്ടും മലയാളി പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ചേക്കേറാൻ കുഞ്ചാക്കോബോബന് സാധിച്ചിട്ടുണ്ട്. ഒരുപിടി നല്ല ചിത്രങ്ങൾ ആണ് മലയാളിക്ക് താരം സമ്മാനിച്ചിട്ടുള്ളത്. നല്ലൊരു നടൻ മാത്രമല്ല നല്ലൊരു നിർമ്മാതാവും, ബിസിനസുകാരനും കൂടിയാണ് താരം. 90 ലധികം സിനിമകളിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ

ഇക്കാലത്തിനുള്ളിൽ അഭിനയിച്ചിട്ടുള്ളത്. 2005 ലായിരുന്നു താരം വിവാഹിതനാകുന്നത്. പ്രിയ അന്ന സാമുവലാണ് ഭാര്യ. ഇരുവർക്കും ഒരു മകനാണ് ഉള്ളത്. 1997ൽ പുറത്തിറങ്ങിയ റൊമാന്റിക് ഡ്രാമ ചിത്രമായ അനിയത്തിപ്രാവിലൂടെയാണ് കുഞ്ചാക്കോ ബോബൻ ജനമനസ്സുകളിലേക്ക് കടന്നുവരുന്നത്. പിന്നീട് ഹരികൃഷ്ണൻസ്, നക്ഷത്രത്താരാട്ട്,പ്രേംപൂജാരി, നരേന്ദ്രൻ മകൻ ജയകാന്തൻ വക, കസ്തൂരി മാൻ, കൊച്ചവ്വ പൗലോ അയ്യപ്പ കൊയിലോ. എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ ചെറുതും വലുതുമായ വേഷങ്ങളിൽ ആരാധകർക്ക് മുൻപിൽ അവതരിച്ചു.

ഏറ്റവുമൊടുവിലായി കുഞ്ചാക്കോ ബോബൻ നായകനായി പുറത്തിറങ്ങിയ ചിത്രമാണ് “ന്നാ താൻ കേസ് കൊട്”. ഒരു ഇടവേളയ്ക്ക് ശേഷം ചാക്കോച്ചന്റെ തിരിച്ചു വരവായി ഈ ചിത്രത്തെ കണക്കാക്കാം.. ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി ഈ ചിത്രം മാറി കഴിഞ്ഞു… ചാക്കോച്ചന്റെ സോഷ്യൽ മീഡിയയിലൂടെ തന്റെ എല്ലാ വിശേഷങ്ങളും ആരാധകരെ അറിയിക്കാറുണ്ട്.. ഇപ്പോഴിതാ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ മറ്റൊരു ചിത്രവുമായി താരം പ്രേക്ഷകർക്ക് മുൻപിലേക്ക്

എത്തിയിരിക്കുകയാണ്. തന്റെ പ്രിയതമയോടൊപ്പം കെനിയയിൽ സമയം ചെലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണിത്. എത്രതന്നെ സിനിമാമേഖലയിൽ തിരക്കുണ്ടെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താൻ ചാക്കോച്ചൻ എപ്പോഴും ശ്രമിക്കാറുണ്ട്. ” amongst the wild beasts ” “with my wilder Bestie ” “വന്യമൃഗങ്ങൾക്കിടയിൽ. എന്റെ വന്യ സുഹൃത്തിനൊപ്പം” എന്നാണ് ചാക്കോച്ചൻ ഷെയർ ചെയ്ത ചിത്രത്തിനു താഴെയായി എഴുതിയിരിക്കുന്നത്. ചിത്രത്തിൽ ചാക്കോച്ചന്റെ കെനിയൻ കൂട്ടുകാരനെയും കാണാം.