” ഒരു പരുക്കൻ കാരക്ടർ ഡിമാൻഡ് ചെയ്ത പരിക്ക്”എന്ന ചാക്കോച്ചൻറെ ചിത്രം വൈറൽ.!!പട്ടി കടിച്ചോ എന്ന് ആരാധകർ|kunchako boban gets injured

kunchacko boban gets injured: മലയാള സിനിമാ ലോകത്ത് തന്റെ സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണല്ലോ ” ഒരു പരുക്കൻ കാരക്ടർ ഡിമാൻഡ് ചെയ്ത പരിക്ക്” എന്ന ഒരു ക്യാപ്ഷനിലായിരുന്നു താരം സോഷ്യൽ മീഡിയയിൽ ഈയൊരു ചിത്രം . തന്റെ ചെറുപ്രായത്തിൽ തന്നെ അഭിനയ ലോകത്ത് എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം ഇന്നും സിനിമാലോകത്തെ അതുല്യ താരങ്ങളിൽ ഒരാളായി നിലകൊള്ളുകയാണ്. മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ

എന്നപോലെ തന്നെ ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചൻ. സമീപകാലത്തായി താരം കേന്ദ്ര കഥാപാത്രമായി എത്തിയ സിനിമകളുടെ വൻ വിജയം തന്നെ ഇതിന് വലിയൊരു ഉദാഹരണമാണ്. ഏതൊരു കഥാപാത്രമായാലും അതിന്റെ പൂർണ്ണതയിൽ അഭിനയിച്ച് ഫലിപ്പിച്ചുകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കാൻ സാധിക്കുന്നു എന്തുതന്നെയാണ് താരത്തിന്റെ വിജയം എന്നാണ് സിനിമ നിരൂപകർ അഭിപ്രായപ്പെടാറുള്ളത്.

രതീഷ് ബാലചന്ദ്രന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “ന്നാ താൻ കേസ് കൊടു” എന്ന ചിത്രത്തിൽ കള്ളൻ രാജീവനായി അവതരിച്ച ശേഷം ഫെലിനിയുടെ “ഒറ്റ്” എന്ന ചിത്രത്തിലും അതിഗംഭീരമായ പ്രകടനമായിരുന്നു ചാക്കോച്ചൻ കാഴ്ചവച്ചിരുന്നത്. അതിനാൽ തന്നെ തിയറ്ററുകളിൽ വലിയ രീതിയിലുള്ള പ്രേക്ഷക പ്രതികരണങ്ങളായിരുന്നു ഈ ചിത്രങ്ങൾക്ക് ലഭിച്ചിരുന്നത്.സമൂഹ മാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പലപ്പോഴും പങ്കുവെക്കാറുള്ള താരം

കഴിഞ്ഞദിവസം പങ്കുവെച്ച ഒരു ചിത്രമാണ് ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിനിടെ സംഭവിച്ച അപകടത്താൽ പിണഞ്ഞ പരിക്കിന്റെ ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. അജഗജാന്തരം എന്ന സിനിമയുടെ വൻ വിജയത്തിന് ശേഷം ടിനു പാപ്പച്ചൻ ഒരുക്കുന്ന പുതിയൊരു സിനിമയ്ക്കിടെയായിരുന്നു താരത്തിന് പരിക്കേറ്റത്. ” ഒരു പരുക്കൻ കാരക്ടർ ഡിമാൻഡ് ചെയ്ത പരിക്ക്” എന്ന ഒരു ക്യാപ്ഷനിലായിരുന്നു താരം സോഷ്യൽ

മീഡിയയിൽ ഈയൊരു ചിത്രം പങ്കുവെച്ചിരുന്നത്. താരത്തിന്റെ ഈ ഒരു പോസ്റ്റ് നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതോടെ സിനിമാ താരങ്ങൾ, ആരാധകർ എന്നിവർ ഉൾപ്പെടെ നിരവധി പേരാണ് താരത്തിന് പ്രാർത്ഥനകളുമായി എത്തുന്നത്. മാത്രമല്ല, ചിത്രത്തിന് രമേഷ് പിഷാരടി നൽകിയ കമന്റും ഏറെ വൈറലായി. കൈക്ക് പരിക്കേറ്റ നിലയിലുള്ള ഈ ഒരു ചിത്രത്തിന് താഴെ ” എല്ലുമുറിയെ പണിയെടുത്താൽ.. ” എന്നായിരുന്നു പിഷാരടിയുടെ കൗണ്ടർ കമന്റ്.