ആലോചിക്കാതെ എടുത്ത തീരുമാനമായിരുന്നു സുന്ദറിനെ വിവാഹം ചെയ്തത്: എന്റെ ജീവിതത്തിന്റെ പകുതിയും അദ്ദേഹത്തോടൊപ്പം: വിവാഹ വാർഷികം ആഘോഷമാക്കി ഖുശ്ബു.
മലയാളി അല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ ചലച്ചിത്ര നടി ഖുശ്ബു. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ പ്രിയതാരമായി വളർന്ന താരം 1980കളിൽ ബാലതാരമായിട്ടാണ് സിനിമാരംഗത്ത് അരങ്ങേറിയത്. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി ആരാധകർ ഉള്ള ഖുശ്ബു സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. ഇപ്പോഴിതാ താരത്തിന്റെ ഇരുപത്തിരണ്ടാം വിവാഹ വാർഷികത്തിന്റെ ചിത്രങ്ങളും
ഒപ്പം നൽകിയിരിക്കുന്ന അടിക്കുറിപ്പും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിരിക്കുന്നത്. തെന്നിന്ത്യൻ സംവിധായകനും നടനുമായ സുന്ദറാണ് പ്രിയ താരത്തിന്റെ പങ്കാളി. വ്യത്യസ്ത മതത്തിൽപ്പെട്ട ഇരുവരും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. ഖുശ്ബുവിന്റെയും സുന്ദറിന്റെയും വിവാഹ സമയത്തെ ചിത്രങ്ങളും മക്കൾക്കൊപ്പം നിൽക്കുന്നതും അടങ്ങുന്ന നാല് ചിത്രങ്ങളാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. അവിടെനിന്ന്
ഇവിടം വരെ എത്തി അക്ഷരാർത്ഥത്തിൽ പറഞ്ഞാൽ എന്റെ ജീവിതത്തിന്റെ പകുതിയും നിങ്ങൾക്ക് ഒപ്പം ആണ് ഞാൻ ചെലവഴിച്ചത് ഇതിൽ കൂടുതൽ ഒന്നും ചോദിക്കാൻ കഴിയില്ല. ഇന്ന് ഞങ്ങളുടെ ജീവിതത്തിൽ ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ് നിങ്ങളോടൊപ്പം ഉള്ള ജീവിതം ഏറ്റവും ആനന്ദവും എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇരുവരും വ്യത്യസ്ത മതത്തിൽപെട്ടതിനാൽ
വിവാഹത്തോടെ ഖുശ്ബു ഹിന്ദു മതം സ്വീകരിക്കുകയായിരുന്നു. സിനിമയിൽ സജീവമായിരുന്ന കാലത്ത് ആയിരുന്നു ഖുശ്ബൂ സുന്ദർ വിവാഹം. എന്തായാലും ഇരുവർക്കും ആശംസകൾ അറിയിച്ച് നിരവധിപേരാണ് രംഗത്തെത്തിയിട്ടുള്ളത്.1981ൽ ലാവാരിസ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തത്തോടെയാണ് ചലച്ചിത്ര രംഗത്ത് ഖുശ്ബൂ സജീവമാകുന്നത്. പിന്നീട് നൂറിലധികം ചിത്രങ്ങളിലാണ് കുശ്ബു അഭിനയിച്ചത്. തമിഴിൽ പ്രധാന നടന്മാരായ രജനികാന്ത്, കമലഹാസൻ,
സത്യരാജ്, പ്രഭു, മലയാളത്തിൽ സുരേഷ്‌ഗോപി, മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ് എന്നിവരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. തമിഴ്, മലയാള ചിത്രങ്ങൾ കൂടാതെ കന്നട, തെലുങ്ക് , എന്നീ ഭാഷാ ചിത്രങ്ങളിലും ഖുശ്ബു തന്റെ അഭിനയ മികവ് തെളിയിച്ചിരുന്നു. വിവാഹത്തോടെ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും ഇന്നും ആരാധകരുടെ മനസ്സിൽ പ്രിയതാരം തന്നെയാണ് ഖുശ്ബു. ഖുശ്ബുവിന് അവന്ദിക, അനന്ദിത എന്നീ രണ്ട് മക്കളുണ്ട്. ഇവർ ഇപ്പോൾ ചെന്നൈയിൽ സ്ഥിരതാമസമാണ്.