ആസിഫ് അലി – രാജീവ് രവി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം കുറ്റവും ശിക്ഷയും റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിലെ സസ്പെന്സിനായി കാത്തിരിക്കുകയാണ് ആരാധകർ |Kuttavum Shikshayum release date

ആസിഫ് അലി ചിത്രം കുറ്റവും ശിക്ഷയും മെയ് 27 ന് തിയേറ്ററുകളിൽ എത്തുമെന്ന വാർത്തയാണ് ഇപ്പോൾ സിനിമാപ്രേമികളിലേക്ക് എത്തുന്നത്. ആസിഫിനൊപ്പം സണ്ണി വെയ്ൻ, ഷറഫുദ്ധീൻ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രമാണ് കുറ്റവും ശിക്ഷയും. സിനിമയുടെ ട്രെയ്‌ലർ മുന്നേ തന്നെ പുറത്തുവന്നിരുന്നു. ചിത്രം ഒരു പോലീസ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക. കോവിഡ് പശ്ചാത്തലത്തിലാണ്

സിനിമയുടെ റിലീസ് തിയതി മാറ്റിവെച്ചത്. ലോക്ക്ഡൗണിന് ശേഷം രാജസ്ഥാനിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. അലൻസിയറും സെന്തിൽ കൃഷ്ണയും ഉൾപ്പെടെ മികച്ച ഒരു താരനിര തന്നെ ചിത്രത്തിന് വേണ്ടി അണിനിരക്കുന്നത്. ചിത്രം ഒ ടി ടി റിലീസ് ആയിരിക്കും എന്ന തരത്തിൽ മുന്നേ വാർത്തകൾ പ്രചരിച്ചിരുന്നു. ഇന്‍വെസ്റ്റിഗേറ്റീവ് ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്‍റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ പ്രേക്ഷകശ്രദ്ധ

തന്നെ നേടിയെടുത്തിരുന്നു. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ പ്രശസ്തനായ സിബി തോമസിന്‍റേതാണ് കുറ്റവും ശിക്ഷയും ചിത്രത്തിന്റെ കഥ. മാധ്യമപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. അടുത്ത മാസം മെയ് 27ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഫേസ്ബുക്ക് ലൈവിലൂടെ നടൻ ആസിഫ് അലിയാണ് അറിയിച്ചത്.

കമ്മട്ടിപ്പാടം എന്ന ചിത്രം കഴിഞ്ഞ് ഏറെ നാളുകൾക്ക് ശേഷമാണ് രാജീവ് രവി കുറ്റവും ശിക്ഷയും എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം എന്നതിനാലാണ് ഇത്രയും നാൾ കാത്തിരുന്നതെന്ന് ആസിഫ് അലി പ്രതികരിച്ചു. എല്ലാവരും ചിത്രം തിയേറ്ററിൽ തന്നെ പോയി കാണണമെന്നും ആസിഫ് പ്രേക്ഷകരോട് അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രിയതാരത്തിന് പൂർണപിന്തുണ നൽകി ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ ആസിഫ് ആരാധകർ. Kuttavum Shikshayum release date