സങ്കടങ്ങൾ ഒതുക്കി ലച്ചു തിരിച്ചുവന്നു 😍😍 അമ്മ പോയെന്ന് വിശ്വസിക്കാൻ ആവുന്നില്ല.😰😰 ആശ്വസിപ്പിച്ച് ആരാധകർ.!!

ഫ്ലവേഴ്സ് ചാനലിലെ ഉപ്പും മുളകും എന്ന ഹാസ്യ പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരം ആണ് ജൂഹി രുസ്തഗി. മലയാളികൾ സ്വന്തം വീട്ടിലെ കുട്ടിയെ പോലെ ആണ് ജൂഹിയെ സ്വീകരിച്ചത്. ആഴ്ചകൾക്ക് മുമ്പ് ആണ് താരത്തിന്റെ അമ്മ ഭാഗ്യലക്ഷ്മി ലോകം വിട്ട് പോയത്. ആക്സിഡന്റ് ആയിരുന്നു മരണ കാരണം.

ജൂഹിയുടെ സഹോദരനൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെ ആണ് അപകടം ഉണ്ടായത്.സംഭവ സ്ഥലത്ത് വെച്ച് തന്നെ ഭാഗ്യലക്ഷ്മിക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് ഈ വിവരം ജൂഹിയെ അറിയിക്കാൻ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വല്ലാതെ വിഷമിച്ചു. കുട്ടിക്കാലത്ത് തന്നെ അച്ഛനെ നഷ്ടപ്പെട്ട താരത്തിനും സഹോദരനും ഏക ആശ്രയം അമ്മ മാത്രമായിരുന്നു. അതു കൊണ്ട് തന്നെ ഈ വിയോഗം ജൂഹിയെ എത്ര മാത്രം ബാധിക്കുമെന്ന്

എല്ലാവർക്കും അറിയാമായിരുന്നു. വാർത്ത പുറത്ത് വന്നതിന് പിന്നാലെ നിരവധി പേര് ആണ് ജൂഹിക്ക് ആശ്വാസ വാക്കുകളുമായി എത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായ ജൂഹിക്ക് ഇൻസ്റ്റാഗ്രാമിൽ ഒരു പാട് ഫോളോവേഴ്സ് ആണ് ഉള്ളത്. നിരന്തരം തന്റെ ചിത്രങ്ങൾ എല്ലാം പങ്കു വെക്കാറുണ്ട്. അവയ്ക്ക് ഒക്കെ പ്രേക്ഷകരുടെ ഭാഗത്തു നിന്നും വൻ സ്വീകാര്യത ആണ് ലഭിക്കുന്നത്. ജീവിതത്തിൽ സംഭവിച്ച

ഈ ദുഃഖത്തിന് ശേഷം ജൂഹി സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ഏതാനും മണിക്കുറുകൾക്ക് മുമ്പ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ ചോദ്യോത്തര വേളക്ക് തുടക്കം കുറിച്ചിരുന്നു. ഇതു കണ്ട് കുറച്ച് ഫോളോവേഴ്സ് നടിയുടെ വിശേഷങ്ങൾ തിരക്കി. പെട്ടെന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരണം, ഞങ്ങൾ എല്ലാവരും കൂടെ തന്നെ ഉണ്ട്, തുടങ്ങിയ രീതിയിൽ ജൂഹിക്ക് ആത്മവിശ്വാസം പകർന്ന് കൊടുത്തു.