ലേഡീ സൂപ്പര്‍ സ്റ്റാറിനൊപ്പം നിറവയറുമായി മൈഥിലി;ഗ്രേസ് ആന്റണി പകർത്തിയ ചിത്രം വൈറൽ |Manju varyar and mythili

Manju varyar with mythili: മലയാള സിനിമാ ലോകത്ത് ഏറെ നിറഞ്ഞു നിന്നുകൊണ്ട് സിനിമാ പ്രേമികളുടെ ഇഷ്ടതാരമായി മാറിയ നടിമാരിൽ ഒരാളാണല്ലോ മൈഥിലി. ബ്രൈറ്റി ബാലചന്ദ്രൻ എന്നാണ് യഥാർത്ഥ പേരെങ്കിലും അഭിനയ ലോകത്ത് മൈഥിലി എന്ന പേരിലായിരുന്നു താരം അറിയപ്പെട്ടിരുന്നത്. 2009 ൽ പുറത്തിറങ്ങിയ “പാലേരി മാണിക്യം” എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ക്യാമറക്ക്

മുന്നിലെത്തിയ താരം പിന്നീട് ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി നായികാ വേഷങ്ങളിലൂടെ അഭിനയ ലോകത്ത് സജീവമായി മാറുകയായിരുന്നു. എന്നാൽ പിന്നീട് അഭിനയ ലോകത്ത് അത്ര തന്നെ സജീവമല്ലാതെയായി മാറിയ താരം കുടുംബ ജീവിതവുമായി മുന്നോട്ടു പോവുകയാണ് ഇപ്പോൾ. കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു ആർക്കിടെക്ട് സമ്പത്തുമായുള്ള മൈഥിലിയുടെ വിവാഹം. എന്നാൽ ഏറെ വൈകാതെ തന്റെ ഓണചിത്രത്തോടൊപ്പം

manju and mythili 2

ഒരു സന്തോഷവാർത്തയും താരം പങ്കുവെച്ചിരുന്നു.”എല്ലാവർക്കും ഓണാശംസകൾ. ഇതിനൊപ്പം ഞാൻ അമ്മയാകാൻ ഒരുങ്ങുകയാണെന്ന സന്തോഷവാർത്ത കൂടി നിങ്ങളെ അറിയിക്കുന്നു” എന്നായിരുന്നു തന്റെ ഓണ ചിത്രങ്ങളോടൊപ്പം താരം കുറിച്ചിരുന്നത്. തങ്ങളുടെ പ്രിയ താരത്തിന്റെ ഈ ഒരു സന്തോഷ മുഹൂർത്തത്തിൽ അഭിനന്ദനങ്ങളുമായി നിരവധി പേർ എത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രങ്ങളാണ്

സമൂഹ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. നിറവയറിലുള്ള തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകയെ കാണാൻ മഞ്ജു വാര്യരും ഗ്രേസ് ആന്റണിയും എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങൾ ആയിരുന്നു മൈഥിലി പങ്കുവെച്ചിരുന്നത്. ” വിത് ദി എവർഗ്രീൻ മഞ്ജു ചേച്ചി” എന്ന ക്യാപ്ഷനിൽ തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന മഞ്ജുവിനൊപ്പമുള്ള ചിത്രമായിരുന്നു താരം പങ്കുവെച്ചിരുന്നത്. മാത്രമല്ല ഈയൊരു ചിത്രം പകർത്തിയത് താരത്തിന്റെ

പ്രിയ സുഹൃത്തും നടിയുമായ ആന്റണിയാണ് എന്നതാണ് ഏറെ ശ്രദ്ധേയം. ഈയൊരു ചിത്രങ്ങൾ നിമിഷം നേരം കൊണ്ട് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. അമ്മക്കും വരാനിരിക്കുന്ന കുഞ്ഞിനുമുള്ള ആശംസകളോടൊപ്പം തന്നെ “മൈഥിലിയെക്കാൾ ചെറുപ്പമാണല്ലോ മഞ്ജു ചേച്ചി” എന്ന തരത്തിലുള്ള രസകരമായ കമന്റുകളും ചിത്രത്തിന് താഴെ കാണാവുന്നതാണ്.