സ്റ്റാർ മാജിക് ഇനി പുതിയ രൂപത്തിലും ഭാവത്തിലും ഉദ്ഘാടനവേളയിൽ നൃത്തചുവടുകളുമായി ലക്ഷ്മി നക്ഷത്ര | Lakshmi Nakshathra at inaugural function

Lakshmi Nakshathra at inaugural function : ടെലിവിഷൻ പ്രേക്ഷകർക്ക് ഇനി ചിരിയുടെ പൂത്തിരി കത്തിക്കാനുള്ള സമയമാണ്. അതെ, പ്രേക്ഷകരുടെ ഇഷ്ടപരിപാടി സ്റ്റാർ മാജിക്ക് അതിന്റെ രണ്ടാം സീസണുമായി ഉടൻ വരുന്നു എന്ന വാർത്ത ചാനൽ പുറത്തുവിട്ടിരിക്കുകയാണ്. മുതിർന്നവരും കുട്ടികളും എന്നുവേണ്ട എല്ലാവിഭാഗം പ്രേക്ഷകരെയും ടെലിവിഷന് മുന്നിൽ പിടിച്ചിരുത്തിയ പരിപാടിയാണ് ഫ്ലവേഴ്‌സ് ടീവിയിലെ സ്റ്റാർ മാജിക്ക്. അവതരണത്തിലെ വ്യത്യസ്തതയും വേറിട്ട

ആവിഷ്കാരശൈലിയും സ്റ്റാർമാജിക്കിനെ പ്രേക്ഷകരുടെ ഫേവറൈറ്റ് ഷോയാക്കി മാറ്റുകയായിരുന്നു. കണ്ണീർ പരമ്പകൾ പിടിച്ചുവെച്ചിരുന്ന പ്രൈം ടൈമിനെ കവർന്നെടുക്കുകയായിരുന്നു സ്റ്റാർ മാജിക്ക്. ടമാർ പടാർ എന്ന പേരിൽ ഫ്ലവെഴസ് ടീവിയിൽ ആരംഭിച്ച ഒരു സെലിബ്രെറ്റി ഷോയുടെ രണ്ടാം ഭാഗമായിരുന്നു സ്റ്റാർ മാജിക്ക്. പാട്ടും ഡാൻസും കോമഡിയും അതിനുപരി പ്രേക്ഷകർ ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യുഗ്രൻ ഗെയിമുകളും കൊണ്ട് സ്റ്റാർ മാജിക്ക് എന്ന

lakshmi nakshathra

ഷോ സമ്പന്നമാവുകയായിരുന്നു. ലക്ഷ്‌മി നക്ഷത്ര എന്ന ടെലിവിഷൻ അവതാരകയെ ഇതിനുമുമ്പും മലയാളികൾക്ക് പരിചയമുണ്ടായിരുന്നെങ്കിലും അത്ഭുതപ്പെടുത്തുന്ന ഒരു ആരാധകവൃന്ദം താരത്തിന് സ്വന്തമാവുന്നത് സ്റ്റാർ മാജിക്കിലൂടെയാണ്. ഈയിടെ ഒരു ഉദ്ഘാടനചടങ്ങിനെത്തിയ താരത്തോട് കാണികൾ ചോദിച്ചത് സ്റ്റാർ മാജിക്ക് ഷോ ഇനി ഉണ്ടാകില്ലേ എന്നാണ്. എന്നാൽ ഷോ ഉടൻ തന്നെ പുനരാരംഭിക്കും എന്ന് താരം മറുപടിയും നൽകിയിരുന്നു.

മാത്രമല്ല ഉൽഘാടനവേദിയിൽ നൃത്തച്ചുവടുകൾ വെച്ച്‌ ആരാധകരെ ആഘോഷത്തിമിർപ്പിലാക്കിയ ശേഷമാണ് താരം മടങ്ങിയത്. രണ്ടാം സീസൺ ആരംഭിക്കുമ്പോൾ പരിപാടിയുടെ പേരിനും ഒരു മാറ്റമുണ്ട്. സ്റ്റാർ കോമഡി മാജിക്ക് എന്നാണ് പുതിയ പേര്. ഷിയാസ് കരീം, ശ്രീവിദ്യ, ബിനു അടിമാലി, ഉല്ലാസ് പന്തളം, നോബി, അനുമോൾ, ഐശ്വര്യ തുടങ്ങിയ സ്ഥിരം താരങ്ങളെല്ലാം ഇത്തവണയും ഷോയിലുണ്ട്. എന്തായാലും സ്റ്റാർ കോമഡി മാജിക്കിനായുള്ള അക്ഷമയോടെയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ പ്രേക്ഷകർ.