ജീവിതത്തിലെ സ്വപ്‌നം സാക്ഷാത്കരിച്ച സന്തോഷത്തിൽ ലക്ഷ്മി നക്ഷത്ര; റിമ കല്ലിങ്കലിന് പിന്നാലെ ബിഎംഡബ്ല്യു 3 സീരിസ് 330ഐ എം സ്പോർട്ട് സ്വന്തമാക്കി താരം| Lakshmi Nakshathra bought BMW 3 series msport.

അവതരണത്തിലെ വ്യത്യസ്തത കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്, ടമാർ പടാർ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ വളരെ പെട്ടെന്ന് തന്നെ ആരാധകരുടെ മനസ്സ് കീഴടക്കുവാൻ ലക്ഷ്മി നക്ഷത്രയ്ക്ക് സാധിക്കുകയുണ്ടായി. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തൻറെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. റേഡിയോ ജോക്കിയായി കരിയർ ആരംഭിച്ച താരം അവതാരികയായി മാറുകയായിരുന്നു.

തൃശ്ശൂർ സ്വദേശിയായ ലക്ഷ്മി ഗായിക എന്ന നിലയിൽ തന്റെ സ്ഥാനം ഇതിനോടകം രേഖപ്പെടുത്തി കഴിഞ്ഞിരിക്കുകയാണ്. ലക്ഷ്മിയുടെ വിശേഷങ്ങൾ ഒക്കെയും സമൂഹമാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയി മാറാറുണ്ട്. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വീഡിയോകൾക്കും ഒക്കെ മികച്ച പ്രതികരണവും ആരാധകരുടെ ഭാഗത്തുനിന്നും ലഭിക്കാറുണ്ട്. ഇപ്പോൾ തൻറെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തെപ്പറ്റി വ്യക്തമാക്കി

Lakshmi Nakshathra bought BMW 3 series 1 11zon

രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ ഡ്രീം വാഹനം സ്വന്തമാക്കിയ വിശേഷമാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. ബിഎംഡബ്ല്യു 3 സീരിസ് 330ഐ എം സ്പോർട്ടാണ് ലക്ഷ്മി സ്വന്തമാക്കിയിരിക്കുന്നത്. ബിഎംഡബ്ല്യു വിൻറെ ഏറ്റവും മികച്ച കാറുകളിൽ ഒന്നാണ് 330 ഐ എം സ്പോർട്ട്. എം ബാഡ്ജ് ഉള്ള ഇൻറീരിയർ, എം ലെതർ സ്റ്റീയറിങ് വീൽ, എം സ്പെസിഫിക് ഡിസ്പ്ലേയുള്ള ഇൻസ്ട്രുമെന്റ് ക്ലാസ്റ്റർ എന്നിവ 330 ഐ എം സ്പോട്ടിന്റെ പ്രത്യേകതകളാണ്.

രണ്ടുലിറ്റർ പെട്രോൾ എൻജിൻ വാഹനത്തിന് കരുത്തേകുന്നു. 258 ബിഎച്ച്പി കരുത്തും 400 എം എം ടോർക്കും നൽകും ഈ എൻജിൻ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 5.8 സെക്കൻഡ് മാത്രം വേണ്ടിവരുന്ന വാഹനത്തിൻറെ ഉയർന്ന വേഗം മണിക്കൂറിൽ 250 കിലോമീറ്ററാണ്. ഏകദേശം 65 ലക്ഷം രൂപയാണ് വാഹനത്തിൻറെ എക്സ് ഷോറൂം വില. ഇപ്പോൾ ലക്ഷ്മി തൻറെ ഡ്രീം വാഹനം സ്വന്തമാക്കിയിരിക്കുന്ന വാർത്തയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. താരത്തിന് മുൻപേ റിമ കല്ലിങ്കൽ ബിഎംഡബ്ല്യുവിന്റെ ഈ പുതിയ മോഡൽ സ്വന്തമാക്കിയിരുന്നു.|Lakshmi Nakshathra bought BMW 3 series msport.

Rate this post