ഒറ്റ പ്രസവത്തിൽ മൂന്ന് പേരക്കുട്ടികളെ കിട്ടിയ സന്തോഷം പങ്കുവെച്ച് മലയാളികളുടെ പ്രിയ താരം ലക്ഷ്മി നായർ.
സന്തോഷവാർത്ത പങ്കുവെച്ചുകൊണ്ട് ലക്ഷ്മി നായർ അതും സന്തോഷം മൂന്നിരട്ടിയാണ് ലക്ഷ്മി നായർക്ക് ഇപ്പോൾ, ഈ സന്തോഷവാർത്ത ലക്ഷ്മിയുടെ യൂട്യൂബ് ചാനൽ വഴിയാണ് പങ്കുവെച്ചിരിക്കുന്നത്. മറ്റു ചികിത്സകൾ ഒന്നും ഇല്ലാതെ തന്നെ നാച്ചുറൽ ആയിട്ട് മൂന്ന് മക്കളാണ് തന്റെ മകൾ പാർവതിക്ക് ജനിച്ചിരിക്കുന്നത് എന്ന സന്തോഷ വാർത്തയാണ് ലക്ഷ്മി പങ്കു വയ്ക്കുന്നത്. വലിയ അനുഗ്രഹമാണെന്നും മൂത്ത മകനിപ്പോൾ മൂന്ന് വയസ്സ് കഴിഞ്ഞു അടുത്തതായി ഒരിക്കലും പ്രതീക്ഷിക്കാതെയാണ് സ്കാനിങ്ങിൽ മൂന്നു കുഞ്ഞുങ്ങൾ ഉണ്ടെന്ന് അറിയുന്നതും ആദ്യം വളരെയധികം അത്ഭുതവും, കൗതുകവും എല്ലാം
തോന്നിയെങ്കിലും പിന്നെ അതുമായി പൊരുത്തപ്പെട്ടു ദൈവത്തിനോട് നന്ദി പറഞ്ഞു. യാത്ര ചെയ്യാൻ സാധിക്കാത്ത സമയം ആയതുകൊണ്ട് മകൾ പാർവതിയെ ഈ സമയത്ത് സഹായിക്കാൻ ആയതുമില്ല എന്നും പറയുന്നുണ്ട്. 35 ആഴ്ച ആയപ്പോൾ സിസേറിയൻ ചെയ്താണ് കുഞ്ഞുങ്ങൾ ജനിച്ചത്. സാധാരണ ഇങ്ങനെ ഉള്ളപ്പോൾ കുട്ടികളെ സ്പെഷ്യൽ കെയർ എന്തെങ്കിലും കൊടുത്തു കൊണ്ടായിരിക്കും ഹോസ്പിറ്റൽ നോക്കുക എന്നൊക്കെ വിചാരിച്ചു എങ്കിലും യു കെ രീതികളൊന്നും അങ്ങനെയല്ല അവർക്ക് പ്രത്യേകിച്ച് കെയർ ഒന്നും ആവശ്യം വന്നില്ല, മൂന്നു കുട്ടികളും ആരോഗ്യത്തോടെ തന്നെയാണ് ജനിച്ചത്. വെയിറ്റ്

ആയാലും ആരോഗ്യം ആയാലും എല്ലാം നോർമൽ ആയിരുന്നു എന്നും വീഡിയോയിൽ ലക്ഷ്മി നായർ പറയുന്നു. ഉറങ്ങുന്നില്ല എന്ന ഒരൊറ്റ കാര്യം മാത്രമേ കുട്ടികളുടെ കാര്യത്തിൽ പറയാനുണ്ടായിരുന്നുള്ളൂ മകൾക്ക്. ഹോസ്പിറ്റലിൽ 24 മണിക്കൂറും അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഒരു മാസം വരെ ലക്ഷ്മി നായർക്ക് ഇവിടുന്ന് യാത്ര ചെയ്തു യു കെയിൽ പോകാൻ സാധിച്ചിരുന്നില്ല. ഒരു മാസം കഴിഞ്ഞിട്ട് ലക്ഷ്മി അവിടെ എത്തുന്നതെന്നും ഒക്കെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. നാട്ടിൽ ആയിരുന്നുവെങ്കിൽ നമുക്ക് കുഞ്ഞുങ്ങളെ നോക്കാൻ ഒരാൾ, കുളിപ്പിക്കാൻ ഒരാൾ, തുണിയലക്കാൻ ഒരാൾ അല്ലെങ്കിൽ ബാക്കിയുള്ള
കാര്യങ്ങൾ ആയുർവേദ ട്രീറ്റ്മെന്റ് എല്ലാം സ്റ്റാർട്ട് ചെയ്യും പക്ഷേ ഇവിടെ അതിന്റെ ഒന്നും ആവശ്യമില്ല അവർ നന്നായി തന്നെ അവരുടെ രീതിയിൽ നോക്കുന്നുണ്ട്. ഹസ്ബൻഡ് അശ്വിനാണ് ആദ്യ ദിവസംമൊക്കെ കുഞ്ഞുങ്ങളെ നോക്കിയിരുന്നത്. മൂന്നാമത്തെ ദിവസം വീട്ടിലേക്ക് വരാം എന്നും കുഞ്ഞുങ്ങളെ കാറിൽ സീറ്റ്ൽ തന്നെ വയ്ക്കണമെന്ന് ഒക്കെ ഹോസ്പിറ്റലിൽ നിന്നും പറഞ്ഞിരുന്നു, അവിടുത്തെ രീതി അങ്ങനെയാണത്രേ. അശ്വിന്റെ വീട്ടുകാർ കൂടെയുണ്ടായിരുന്നു. ഒറ്റയ്ക്കായിരുന്നു പാർവതി എല്ലാം ചെയ്തുകൊണ്ടിരുന്നത് മക്കളുടെ പേര് യുവാൻ, വിഹാൻ, ലിയ എന്നാണ് ആറുമാസമായി ഇപ്പോൾ കുട്ടികൾക്ക്.