കൊച്ചിയിലെ ബറോസ് ചിത്രത്തിൻറെ ലൊക്കേഷനിലേക്ക് മോഹൻലാൽ എത്തിയത് മിനി കൂപ്പർ ഓടിച്ച്; താരത്തിന്റെ പുതിയ ഗെറ്റപ്പും ലൊക്കേഷൻ എൻട്രിയും സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.| Lalettan drives mini cooper viral video

മോഹൻലാലിൻറെ സംവിധാനത്തിൽ അരങ്ങേറുന്ന ചിത്രം എന്ന നിലയിൽ തന്നെ പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. ചിത്രത്തിൻറെ ടൈറ്റിൽ കഥാപാത്രമായ ഭൂതത്തെ അവതരിപ്പിക്കുന്നതും മെഗാസ്റ്റാർ മോഹൻലാൽ തന്നെയാണെന്നത് ചിത്രത്തിൻറെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു. ചിത്രത്തിൻറെ ഒഫീഷ്യൽ ലോഞ്ചിങ്ങും ലൊക്കേഷൻ ചിത്രങ്ങളുമൊക്കെ എപ്പോഴും വാർത്താമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും ഇടം നേടാറുണ്ട്.

ചിത്രത്തിലെ കഥാപാത്രത്തിനായി താടി വളർത്തി മുടി മുറിച്ച ഗെറ്റപ്പിലാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം ലാലേട്ടൻ. പുത്തൻ ലുക്കിലുള്ള അദ്ദേഹത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളും നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ ലൊക്കേഷനിലേക്ക് എത്തിയ മോഹൻലാലിൻറെ എൻട്രി ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മിനി കൂപ്പർ ഓടിച്ചെത്തുന്ന താരത്തിന്റെ വീഡിയോ വളരെ പെട്ടെന്ന്

mohanlal2 11zon

തന്നെ ആരാധകർ ഉൾപ്പെടെ ഏറ്റെടുത്തുകഴിഞ്ഞു. നിരവധി ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള താരം ഡ്രൈവ് ചെയ്യുന്നത് അധികം ആളുകൾ കണ്ടിട്ടില്ല. എന്നാൽ ഈ പതിവ് തെറ്റിച്ച് ആണ് സുഹൃത്ത് സമീർ ഹംസയ്ക്ക് ഒപ്പം താരം മിനി കൂപ്പർ ഓടിച്ച് ലൊക്കേഷനിലേക്ക് കയറിവന്നത്. സമീർ ഹംസയുടെ മിനി കൂപ്പർ ജോൺ കൂപ്പർ ആണ് താരം ഓടിച്ചത്. കൊച്ചിയിലെ ലൊക്കേഷനിലേക്ക് വണ്ടിയോടിച്ച് എത്തിയ താരത്തിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോൾ

സമൂഹമാധ്യമങ്ങളിൽ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ ആയി മാറിയിട്ടുണ്ട്. സുഹൃത്തായ സമീർ ഹംസ ആണ് വീഡിയോ സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തത്. സ്റ്റൈലിഷ് പതിപ്പായ ജോൺ കൂപ്പർ വർക്സ് രണ്ട് ലിറ്റർ എൻജിനുള്ള വാഹനത്തിന് കരുത്ത് 231 എച്ച്പി ആണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 6.1 സെക്കൻഡ് മാത്രം മതി ഈ കുള്ളൻ വാഹനത്തിന്. കഴിഞ്ഞ ദിവസം നടി മഞ്ജുവാര്യർ മിനി കൂപ്പർ സ്വന്തമാക്കിയതും വളരെയധികം വാർത്തകൾ ഇടംപിടിച്ചിരുന്നു. 56 ലക്ഷത്തോളം വിലയാണ് ഇലക്ട്രിക് മിനി കൂപ്പറിന്റെ വില.| Lalettan drives mini cooper viral video.

Rate this post