ബാക്കി വരുന്ന ചോറ് ഇഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്‌തു നോക്കൂ.. ഒരു അടിപൊളി വിഭവം.!! |Leftover Rice Masala Idiyappam Recipe

Leftover Rice Masala Idiyappam Recipe malayalam : ഇത് നമ്മൾ നോക്കുന്നത് മിച്ചം വരുന്ന ചോറ് കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു പലഹാരമാണ്. ഇത് നമുക്ക് ഏതുനേരവും ഉണ്ടാക്കാവുന്ന ഒരു വിഭവമാണ്. ഇതിനായി ആദ്യം വേണ്ടത് മസാല തയ്യാറാക്കി എടുക്കുക എന്നുള്ളതാണ്. അതിനായി ആദ്യം ഒരു മീഡിയം സൈസ് സബോള അരിഞ്ഞെടുക്കുക അരിഞ്ഞെടുക്കുക.

ഒരു പാനിൽ സബോള ഇട്ട് 2 പച്ചമുളകും കാൽ ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് നന്നായി വഴറ്റിയെടുക്കുക. അതിനുശേഷം ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും ഒരു ടീസ്പൂൺ മുളകുപൊടിയും കാൽ ദൈവം ഗരംമസാലയു കാൽ ടീസ്പൂൺ മല്ലിപ്പൊടിയും ചേർത്ത് നന്നായി പച്ചമണം മാറുന്നതുവരെ ഇളക്കിയെടുക്കുക. പച്ചമണം മാറിക്കഴിയുമ്പോൾ

വേവിച്ച്പിച്ചി എടുത്ത ചിക്കൻ ഇതിലേക്ക് ചേർത്ത് നന്നായി ഇളക്കി എടുക്കുക. അടുത്തതായി ഇതിന് വേണ്ട മാവ് തയ്യാറാക്കാനായി ജാറിൽ ആവശ്യത്തിന് ചോറെടുത്ത് അതിനൊപ്പം ഉപ്പും ചേർത്ത് നന്നായി വെള്ളം ചേർക്കാതെ അടിച്ചെടുക്കുക. ശേഷം ഈ മാവ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് നൈസ് ആയിട്ടുള്ള അരിപ്പൊടി ചേർത്ത്

നന്നായി മിക്സ് ചെയ്ത് കുഴച്ചെടുക്കക. ഒരു കപ്പ് ചോറിന് ഒരു കപ്പ് അരിപ്പൊടി എന്ന രീതിയിൽ ആണ് എടുക്കേണ്ടത്. മാവ് നന്നായി കുഴച്ചു കഴിഞ്ഞ് മാവ് ഒരു സേവനാഴിയിലേക്ക് മാറ്റി ഒരു ഇടിയപ്പം തട്ട് നു മുകളിൽ ഇട്ട് ചുറ്റിച്ച് എടുക്കുക. പിന്നീട് എന്താണ് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ കണ്ടു നോക്കൂ. Video Credits : Ladies planet By Ramshi