ബാക്കിവന്ന കുറച്ചു ചോറ് ചായ അരിപ്പയിലാക്കി എണ്ണയിലേക്ക് ഒന്നിട്ടാൽ കാണാം അത്ഭുതം😲👌

ബാക്കി വന്ന ചോറുപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു റെസിപ്പി ആണ് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. ഈ ലോക്ക് ഡൗൺ കാലത്ത് വ്യത്യസ്തങ്ങളായ വിഭവങ്ങൾ പരീക്ഷിക്കുന്നവർ ഒട്ടും ചിലവില്ലാത്ത ഇത് ഒരിക്കലെങ്കിലും ഇതൊന്നു ട്രൈ ചെയ്തു നോക്കിക്കേ.. മഴയുള്ളപ്പോൾ കട്ടൻ ചായക്കൊപ്പം കിടിലൻ കോമ്പിനേഷൻ ആണ് ഈ വിഭവം. സംഭവം കിടുവാ. എങ്ങനനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

ഒരു കപ്പ് ചോറിലേക്ക് ഒരു സ്പൂൺ തൈരും രണ്ടു സ്പൂൺ വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കാം. ഇത് ഒരു ബൗളിലേക്ക് മാറ്റിവെക്കാം. അതിലേക് ഒരു സവാള നന്നായി കനം കുറച്ചു അരിഞ്ഞത് ഇട്ടു കൊടുക്കാം. 2 പച്ചമുളക്, കറിവേപ്പില, മല്ലിയില എന്നിവ കൂടി ചെറുതാക്കി അരിഞ്ഞത് കൂടി ചേർക്കാം. ചെറിയ ജീരകം, ആവശ്യത്തിന് ഉപ്പുo ചേർക്കാം. അതിലേക്ക് ഒരു സ്പൂൺ മൈദയും 2 സ്പൂൺ അരിപൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തേടുക്കാം.

ഒട്ടും തന്നെ വെള്ളം ഉപയോഗിക്കേണ്ടതില്ല. അപ്പൊ നമ്മൾ ഉണ്ടാക്കിയെടുക്കുന്നത് ബാക്കിവന്ന ചോറുപയോഗിച്ച് നല്ല ക്രിസ്പിയും അതുപോലെ തന്നെ ടേസ്റ്റിയും ആയ പലഹാരമാണ്. മുക്കി കഴിക്കുവാൻ ഒരു അടിപൊളി ചട്ണിയും കൂടിയുണ്ടെകിൽ സംഭവം ഉഷാർ. വീട്ടിൽ എപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു തയ്യാറാക്കാവുന്ന ഒരു അതുഗ്രൻ റെസിപ്പി ആണിത്. തീർച്ചയായും ട്രൈ ചെയ്തു നോക്കണം. എല്ലാവര്ക്കും ഇഷ്ടപ്പെടും.

തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വിശദമായി വിഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി E&E Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Rate this post