അമ്മയും മകളും ഗുരുവായൂർ സന്നിധിയിൽ;സന്തൂർ മമ്മി തരംഗം സൃഷ്ടിച്ച് ലേഖ ശ്രീകുമാര്‍.!! ചിത്രങ്ങൾ വൈറലാകുന്നു |Lekha MG sreekumar Guruvayoor

Lekha MG sreekumar Guruvayoor : തലമുറ വ്യത്യാസമില്ലാതെ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗായകരിൽ പ്രധാനിയാണ് എംജി ശ്രീകുമാർ. എംജി ശ്രീകുമാറിനോടൊപ്പം തന്നെ ഭാര്യ ലേഖയും മലയാളികളുടെ പ്രിയങ്കരി തന്നെയാണ്. എംജി ശ്രീകുമാറിന് ഒപ്പം തന്നെ സോഷ്യല്‍ മീഡിയയിൽ സജീവ സാന്നിധ്യമാണ് ലേഖ ശ്രീകുമാര്‍. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് തങ്ങളുടെ വിശേഷങ്ങളും പുതിയ ചിത്രങ്ങളുമൊക്കെ പങ്കുവയ്ക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ എല്ലാം തന്നെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്.

അത്തരത്തിൽ താരപത്നി പങ്കുവെച്ച രണ്ട് ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മകളോടൊപ്പമുള്ള ഫോട്ടോയാണ് ലേഖ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രങ്ങളാണിവ രണ്ടും. ലേഖ ശ്രീകുമാറിന്റേയും മകളുടേയും ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറല്‍ ആയി മാറിക്കഴിഞ്ഞു.

ചിത്രങ്ങൾക്ക് താഴെ മകള്‍ നാട്ടില്‍ എത്തിയോ എന്നാണ് അധികം പേരും ചോദിക്കുന്നത്. എന്നാൽ ഇവർക്ക് മറുപടിയായി നാലാഴ്ചത്തേയ്ക്ക് എത്തിയെന്ന് ലേഖ ഉത്തരം കൊടുത്തിട്ടുണ്ട്. ചിത്രത്തിന് ലഭിച്ച മോശം കമന്റുകള്‍ക്കും ലേഖ നല്ല രീതിയിൽ മറുപടി നല്‍കിയിട്ടുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്നുള്ള ചിത്രം കൂടാതെ മകള്‍ക്കും സുഹൃത്തുത്തള്‍ക്കും ഒപ്പമുളള ചിത്രവും ലേഖ പങ്കുവെച്ചിരുന്നു. 2000 ലാണ് എംജിയും ലേഖയും തമ്മിൽ വിവാഹിതരാകുന്നത്.

14 വർഷത്തെ ലിവിങ് ടുഗദറിന് ശേഷമായിരുന്നു ഇരുവരും വിവാഹിതാരായത്. താരപത്നി ഇപ്പോൾ സ്വന്തമായി ഒരു യുട്യൂബ് ചാനലുകൾ ഒക്കെയായി തിരക്കിലാണ്. സോഷ്യൽ മീഡിയിൽ സജീവമാണ് താരം. തന്റെയും എംജിയുടേയും വിശേഷങ്ങളും പാചക വീഡിയോയുമാ ണ് ലേഖ പങ്കുവെക്കുന്നത്. ഇതിനോടകം തന്നെ മലയാളി പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയാണ് ലേഖ ശ്രീകുമാറിന്റെ വീഡിയോകള്‍ക്ക് ലഭിക്കുന്നത്.