കല്യാണി ലിസിയുടെ ഫോട്ടോകോപ്പി തന്നെയെന്ന് ആരാധകർ. വർഷങ്ങൾക്കു ശേഷം അമ്മയും മകളും ഒരേവേദിയിൽ ഏറ്റെടുത്ത് സോഷ്യൽമീഡിയ | Lissy Priyadarshan and Kalyani Priyadarshan video
Lissy Priyadarshan and Kalyani Priyadarshan video: മലയാളി സിനിമ പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് ലിസി. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരുന്നെങ്കിലും ലിസിയുടെയും കുടുംബത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രത്യേക താൽപര്യം തന്നെയുണ്ട്. സിനിമയിൽ സജീവമല്ലെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ലിസി എന്നും ചർച്ചയായിരുന്നു. ലിസി സോഷ്യൽ മീഡിയ വഴി പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമെല്ലാം ക്ഷണ നേരം കൊണ്ടാണ്
ആരാധകർ ഏറ്റെടുക്കുന്നത്. അമ്മയെ പോലെ തന്നെ മകൾ കല്ല്യാണിയും ആരാധകർക്ക് പ്രിയങ്കരിയാണ്. വരനെ ആവശ്യമുണ്ടെന്ന ദുൽക്കർ സൽമാൻ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായ കല്ല്യാണി അമ്മയുടെ ഫോട്ടോകോപ്പിയാണെന്നാണ് ആരാധകരുടെ വാദം. ഇരുവരും ഒന്നിച്ചുള്ള ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിത അമ്മയും മകളുമൊന്നിച്ചുള്ള വീഡിയോയാണ് സോഷ്യൽ മീഡിയായിൽ വെെറലാകുന്നത്.
ഇരുവരുമൊന്നിച്ച് സ്കീൻ ലാബ് ഇന്ത്യയുടെ കൊച്ചിയിലെ പുതിയ ഷോറും ഉദ്ഘടനത്തിനെത്തിയതാണ് വീഡിയോയിലുള്ളത്. ഇരുവരും ഒന്നിച്ചു നിന്ന് സംസാരിക്കുന്നതിൽ പ്രായം വെറും അക്കം മാത്രമാണെന്ന് തെളിയിക്കുകയാണ് ലിസിയുടെ സൗന്ദര്യം. ലിസിക്ക് ഇപ്പോഴും പഴയ സൗന്ദര്യം അതുപോലെയുണ്ട് കല്യാണിയുടെ സൗന്ദര്യം അമ്മയിൽ നിന്നും പകർന്നു കിട്ടിയതാണെന്നും അടക്കം നിരവധി കമന്റുകളാണ് വരുന്നത്. വർഷങ്ങൾക്കു ശേഷം ലിസിയും കല്ല്യാണിയും
ഒന്നിച്ച് എത്തിയ പരിപാടി കൂടിയായിരുന്നു സ്കിൻ ലാബ് ഇന്ത്യയുടെ ഷോറും ഉദ്ഘടനം ഇരുവരെയും ഒന്നിച്ച് കാണാൻ കഴിഞ്ഞത് സന്തോഷമാണന്നും ആരാധകർ പറയുന്നുണ്ട്. ചെറിയ സമയം കൊണ്ട് തന്നെ മലയാള സിനിമയുടെ ഭാഗ്യനായികയായി മാറിയ താരമായിരുന്നു ലിസി. മലയാളത്തിനൊപ്പം തമിഴിലും തെലുങ്കിലും സജീവമായിരുന്ന താരം സംവിധായകൻ പ്രിദർശനുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. ഇനി എപ്പോഴാണ് മലയാളത്തിലേക്ക് ലിസി തിരികെ വരുന്നതെന്നും ആരാധകർ ചോദിക്കുന്നുണ്ട്.