കാഴ്ച്ചക്കാർക്ക് വിസ്മയം തീർത്ത് തീവണ്ടി ഓടിക്കുന്ന ഡ്രെെവർമാർ, പക്ഷെ നേരിടുന്നത് യാതനകൾ ആഹാരമില്ലയ്മയും നിലവാരമില്ലാത്ത സീറ്റുകളും തുടങ്ങി നിരവധി പ്രശ്നങ്ങൾ. യാഥാർഥ്യം ഇങ്ങനെ|Loco Pilot’s real life
ഒരു പരിതി വരെ മനുഷ്യൻമാർ സ്വന്തം കാര്യത്തിൽ സെൽഫിഷ്യസാണങ്കിലും പലപ്പോഴും തങ്ങളുടെ ജോലിയെകാളും വലുത് മറ്റുള്ളവന്റെ ജോലി എങ്ങനെ എന്ന കാഴ്ചപ്പാടാണ്. അവർക്കു നമ്മളെക്കാളും കൂടുതൽ ശമ്പളം കിട്ടുന്നു, അല്ലെങ്കിൽ അവർക്കു മികച്ച ജോലി എന്നൊക്കെയാണ് ഓരോരുത്തരുടെയും പ്രശ്നം. അത്തരത്തിൽ ഇപ്പോൾ ഉയർന്ന് കേൾക്കുന്ന ഒന്നാണ് റെയിൽവേയിൽ ലോക്കോ പൈലറ്റുമാരുടെ പ്രശ്നങ്ങൾ. പ്രശ്നങ്ങൾ ഒരുപാടുണ്ടെങ്കിലും
കേന്ദ്ര ഗവ: ജീവനക്കാരൻ, ഉയർന്ന ശമ്പളം വാങ്ങുന്നവൻ എന്തിനെറെ പറയുന്നു പലരും പറയുന്നത് നിങ്ങൾക്ക് സ്വിച്ചിട്ട് കണ്ണടച്ച് ഇരുന്നാ പോരെ എതിരെ വണ്ടി ഒന്നും വരില്ലല്ലൊ എന്ന ചോദ്യങ്ങളും ന്യായങ്ങളും. ഇത്തരത്തിൽ ഉയരുന്ന പ്രശ്നങ്ങൾക്കെതിരെ ലോക്കോ പെെലാറ്റായ ബിജു ചോഴൻ നാരായണ മൂർത്തി തന്റെ അനുഭവ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചതോടെ പലതും പുറത്തു വന്നിരിക്കുന്നത്. കുറിപ്പ് സോഷ്യൽ മീഡിയിൽ

വെെറലായി മാറിക്കഴിഞ്ഞു. ക്രമം തെറ്റിയ ഭക്ഷണവും, സമയത്ത് മലമൂത്ര വിസർജനം നടത്താനാവാത്തതും ക്യാബിനിലെ കടുത്ത ചൂടും പുകയും ഉയർന്ന ശബ്ദത്തിൽ തുടർച്ചയായി ജോലി ചെയ്യലും നിലവാരമില്ലാത്ത സീറ്റുകളും തുടങ്ങി നിരവധി പ്രശ്നങ്ങളാണ് ഇന്ന് പലരും അനുഭവിക്കുന്നത്. എന്താണ് ജോലി എന്ന് പോലുമറിയാതെ ജോലിക്ക് ചേരുകയും പീന്നിട് പെട്ടു പോയി എന്ന് പരിതപിക്കുകയും ചെയ്യുന്ന ഉദ്യോഗാർഥികൾക്കായും
പൊതു മേഖലക്കെതിരായും ഗവ:ജീവനക്കാർക്കെതിരായും നിരന്തരം അരോപണങ്ങൾ നടക്കുന്ന കാലത്ത് സ്വകാര്യവത്കരണം എന്നത് ഉത്ഘോഷിക്കപ്പെടുമ്പോൾ സ്വകാര്യ മേഖലെയെക്കാൾ കൊടിയ ചൂഷണത്തിന് വിധേയരാകുന്ന ഒരു വിഭാഗം എന്ന നിലയിലേക്ക് ലോക്കോ പൈലറ്റുമാരും അവരുടെ തൊഴിൽ സാഹചര്യവും മാറുന്നത് തുറന്നു കാണിക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുന്നു എന്നാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്. വിദ്യാഭ്യാസ യോഗ്യത ITI ആണ് RLY അടിസ്ഥാന യോഗ്യതയായി നിശ്ചയിച്ചിരിക്കുന്നത്. Loco Pilot’s real life