അന്ന് പിന്നിൽ ഇന്ന് മുന്നിൽ;എം.ജി ശ്രീകുമാർ പങ്കുവെച്ച ചിത്രമാണ് ഇപ്പോൾ ചർച്ച .!!ഗോൾഡൻ ഗ്ലോബ് ജേതാക്കൾ റഹ്മാന്റേയും,എംഎം കീരവാണിയുടെയും പഴയകാല ചിത്ര൦ ഏറ്റെടുത്തു സമൂഹമാധ്യമം. |M.G Sreekumar Shared A Memory of Keervani And A.R Rahman Malayalam

M.G Sreekumar Shared A Memory of Keervani And A.R Rahman Malayalam : എം ജി ശ്രീകുമാർ പങ്കുവെച്ച ചിത്രം ശ്രദ്ധ നേടുന്നു; ഗോൾഡൻ ഗ്ലോബ് ജേതാക്കളായ എ.ആർ.റഹ്മാനെയും എം.എം.കീരവാണിയെയും ഈ ചിത്രത്തിൽ കാണാം

സമൂഹ മാധ്യമങ്ങളിൽ ഗായകൻ എം.ജി.ശ്രീകുമാർ പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു. താളവട്ടം സിനിമയുടെ റീ റെക്കോർഡിങ് സമയത്തെടുത്ത ചിത്രമാണിത്. ഗോൾഡൻ ഗ്ലോബ് ജേതാക്കളായ എ.ആർ.റഹ്മാനെയും എം.എം.കീരവാണിയെയും ഈ ചിത്രത്തിൽ കാണാനാകും. എം.ജി.ശ്രീകുമാറിന്റെ സമൂഹമാധ്യമ പോസ്റ്റ് അടുത്തിടെ കീരവാണി ഗോൾഡൻ ഗ്ലോബ് പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ പശ്ചാത്തലത്തിലാണ്.
‘ഞാന്‍ എടുത്ത ഒരു ഫോട്ടോ. താളവട്ടം സിനിമയുടെ റീ റെക്കോര്‍ഡിങ് വേളയില്‍. (എ.വി.എം ആര്‍.ആര്‍. സ്റ്റുഡിയോ മദ്രാസ്) ഇടത് വശത്ത് എ.ആര്‍.റഹ്മാന്‍, രാജാമണി (മ്യൂസിക് ഡയറക്ടര്‍) മുണ്ട് ഉടുത്ത് മണിച്ചേട്ടന്റെ അസിസ്റ്റന്റ് ആയി നില്‍ക്കുന്നത്, ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം നേടിയ കീരവാണി. അദ്ദേഹത്തിന്റെ അന്നത്തെ പേര് ‘മരഗതമണി’ ഹിന്ദിയില്‍ ‘എം.എം ക്രീം ‘. നമുക്ക് അഭിമാനിക്കാം’, എന്ന് ആണ് ഈ ചിത്രം ഷെയർ ചെയ്ത് എം.ജി.ശ്രീകുമാർ കുറിച്ചത്.

കീരവാണി ഗോൾഡൻ ഗ്ലോബ് പുരസ്കാരം സ്വന്തമാക്കിയത് എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആർആർആർ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെയാണ്. ഒറിജിനൽ സോങ് വിഭാഗത്തിലായിരുന്നു ഈ പുരസ്കാര നേട്ടം. ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലേക്കേത്തുന്നത് നീണ്ട 14 വർഷത്തിനു ശേഷമാണ്. ഇതിനുമുൻപ് 2009 ല്‍ എ.ആര്‍.റഹ്മാനാണ് പുരസ്‌കാരം നേടിയത്.

1991ൽ ഇറങ്ങിയ മമ്മൂട്ടി ചിത്രം നീലഗിരി മുതൽ ധീരയും ഈച്ചയും ബാഹുബലിയും ആർആർആറും എന്നിങ്ങനെ മൊഴി മാറ്റി മലയാള പ്രേക്ഷകരുടെ ഹൃദയം കവർന്ന ചിത്രങ്ങളിലൂടെയെല്ലാം കീരവാണി മലയാളികളുടെ മുന്നിൽ തന്റെ സ്ഥിര സാന്നിധ്യം അറിയിച്ചുകൊണ്ടേയി‌രുന്നിരുന്നു. നീലഗിരിയിലെ ‘കറുക നാമ്പും കവിത മൂളും’ എന്ന ​ഗാനം ‘ദേവരാഗം, സൂര്യമാനസം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളും കീരവാണിയുടേതാണ്. കൂടാതെ ‘ശിശിരകാല മേഘ മിഥുന രതിപരാഗമോ’, എന്ന പാട്ടും കീരവാണിയുടെയാണ്