കുറുമ്പും കൊച്ചുവർത്തമാനവുമായി കാവ്യയുടെയും ദിലീപിന്റെയും സുന്ദരി മഹാലക്ഷ്മി 😍😍 ആദ്യമായി ക്യാമറ കണ്ണിൽ.!! [വൈറൽ വീഡിയോ]

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് കാവ്യാമാധവനും ദിലീപും. മലയാള സിനിമക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ഭാഗ്യ ജോഡികൾ ആയിരുന്നു ഇരുവരും. ഇവർ പിന്നീട് ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. വിവാഹവും ചിത്രങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു. 2018 ഇൽ ഇവർക്ക് കൂട്ടായി ഒരു കുഞ്ഞുമാലാഖ പിറന്നിരുന്നു.. അവൾക്ക് അവർ മഹാലക്ഷി എന്ന പേര് വിളിച്ചു.

ഒന്നാം പിറന്നാൾ ദിനത്തിൽ മകളുടെ ചിത്രങ്ങൾ ദിലീപ് പുറത്തുവിട്ടിരുന്നു. എന്നാൽ മഹാലക്ഷിമിയുടേതായി അധികം വീഡിയോകളും ചിത്രങ്ങളൊന്നും പുറത്തുവന്നിട്ടില്ല. പൊതുപരിപാടികളിലൊന്നും ഇവർ മകളെ കൂടാറില്ല. കാവ്യ സിനിമയിലും സമൂഹമാധ്യമങ്ങളിലും ഒട്ടും സജീവമല്ലാത്തതിനാൽ താരപുത്രിയുടെ വിശേഷ്ങ്ങളൊന്നും ആരധകർ അറിയാറില്ല.

എന്നാൽ ഇപ്പോൾ കുട്ടികുറുമ്പി മഹാലക്ഷ്മിയുടെ ചിത്രങ്ങളും വിഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പ്രിയ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ ജന്മദിനത്തിന് നടത്തിയ വീഡിയോ കോൺഫറൻസിലെ മഹാലക്ഷ്മിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായത്. ഏറെ കാലത്തേ കാത്തിരിപ്പിനൊടുവിൽ താരപുത്രിയെ കാണാൻ സാധിച്ച സന്തോഷത്തിലാണ് ദിലീപ് -കാവ്യാ ആരധകർ എല്ലാവരും തന്നെ.

പിറന്നാളുമായി ബന്ധപ്പെട്ട് നടി കുക്കു പരമേശ്വരന്റെ നേതൃത്വത്തില്‍ നടത്തിയ സൂം മീറ്റിങ്ങില്‍ ആണ് ദിലീപ് ഭാര്യക്കും മകൾക്കും ഒപ്പം ആശംസകൾ അറിയിക്കാനും സൗഹൃദം പുതുക്കാനും എത്തിയത്. അമ്മയെപ്പോലെ തന്നെ സുന്ദരിയാണെന്നും.. ഏറെ നാളായി കാണാൻ കാത്തിരുന്ന മുഖമാണിതെന്നും തുടങ്ങി നിരവധി കമെന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. നിമിഷനേരം കൊണ്ടാണ് കുട്ടികുറുമ്പിയുടെ വീഡിയോ വൈറൽ ആയി മാറിയത്.

Rate this post