താര പുത്രിയെ ഏറ്റെടുത്ത് പ്രേക്ഷകർ; ദിലീപ് കാവ്യ ദമ്പതികളുടെ മകൾ മഹാലഷ്മിയുടെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു.

ആരാധകരുടെ മനം കവർന്ന താര ജോടികളാണ് ദിലീപ് കാവ്യാ ദമ്പതികൾ. ഇരുവരും തമ്മിലുള്ള വിവാഹം ചർച്ച വിഷയമായിരുന്നു. ജനപ്രിയ നായകനാണ് ദിലീപ്. ദിലീപിന്റെയും മഞ്ജുവിന്റെയും ഏക പുത്രിയാണ് മീനാക്ഷി ദിലീപ്. മോഡൽ എന്ന രീതിയിലും താരദമ്പതികളുടെ പുത്രി എന്ന നിലയിലും ജനങ്ങൾക്ക് ഏറെ പ്രിയങ്കരിയാണ് മീനാക്ഷി. ദിലീപ് കാവ്യ ദമ്പതികൾക്ക് ഒരു മകൾ ആണ് ഉള്ളത്. മീനാക്ഷിയുടെ സഹോദരി മഹാലക്ഷ്മി ദിലീപ്.

2018 ഒക്ടോബർ 19 നാണ് മഹാലക്ഷ്മിയുടെ ജനനം. 2018 നവംബർ 17 നായിരുന്നു പേരിടൽ ചടങ്ങ്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലാണ് കുടുംബം മഹാലക്ഷ്മി എന്ന പേര് നൽകിയത്. മഹാലഷ്മിക്ക് ഇത്തവണ 4 വയസ്സ് തികയുകാണ്. കുഞ്ഞു മഹാലക്ഷ്മിയെ നോക്കാനും പരിപാലിക്കാനും ഉള്ള തിരക്കിലാണ് ദിലീപും കാവ്യയും ചേച്ചി മീനാക്ഷിയും. ഒരു അഭിമുഖത്തിൽ കാവ്യ ഇനി അഭിനയിക്കുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് ദിലീപ് പറഞ്ഞ

dileep family 11zon

മറുപടി ഇപ്രാകാരമായിരുന്നു. കാവ്യ ഇപ്പോൾ മഹാലഷ്മിയെ നോക്കാൻ ഉള്ള തിരക്കിലാണ്. അവൾക്ക് അഭിനയിക്കാൻ തോന്നുമ്പോൾ അവൾ ചെയ്യട്ടെ എന്നാണ്. ഈ വാക്കുകൾ തന്നെ മഹാലഷ്മി അവർക്ക് എത്ര പ്രിയപ്പെട്ടവൾ ആണെന്ന് വ്യക്തമാക്കിത്തരുന്നു. മാമാട്ടി എന്ന ഓമനപ്പേരിൽ ആണ് മഹാലക്ഷ്മിയെ എല്ലാവരും വിളിക്കുന്നത്. ഇപ്പോൾ മഹാലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. വെള്ളയും ആഷും ചേർന്ന

നിറത്തിലുള്ള മോഡേൺ വേഷം അണിഞ്ഞ് തന്റെ കിന്നരി പല്ലുകൾ കാണിച്ച് ചിരിക്കുന്ന മഹാലഷ്മിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സെലിബ്രിറ്റി/ ഫാഷൻ ഫോട്ടോഗ്രാഫർ അനൂപ് ഉപാസന പകർത്തിയ ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. അനൂപ് ഉപാസന തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ മാമാട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ആരാധകർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു എന്നതിൽ തർക്കമില്ല.

Rate this post