മാമാട്ടിക്ക് ആശംസകൾ നേർന്ന് മാമി.😍😍 മഹാലക്ഷ്മിയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കി താര കുടുംബം 👌👌

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരജോഡികളാണ് ദിലീപും കാവ്യാ മാധവനും കാലമെത്രകഴിഞ്ഞാലും മലയാളികളുടെ മനസ്സിൽ നിന്ന് ഈ താരജോഡികൾക്ക് ഒരു മാറ്റവും ഉണ്ടാവില്ല. വെള്ളിത്തിരയിലെ പ്രിയജോഡികള്‍ ജീവിതത്തിലും ഒരുമിക്കുന്നത് നോക്കി നിന്ന ആരാധകർ. നിരവധി ചിത്രങ്ങളിൽ ജോഡികളായി അഭിനയിച്ച ശേഷമായിരുന്നു ഇരുവരുടെയും

വിവാഹം. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലാത്ത താര കുടുംബത്തിൻ്റെ വിശേഷങ്ങൾ ഒക്കെ തന്നെയും മകൾ മീനാക്ഷിയിലൂടെയാണ് ആരാധകൻ അറിയുന്നത്. ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയെ പോലെ തന്നെ ഇളയമകൻ മഹാലക്ഷ്മിക്കും ആരാധകർ ഏറെയാണ്. ഇന്ന് നാലാം പിറന്നാൾ ആഘോഷിക്കുന്ന മഹാലക്ഷ്മിക്ക് ആശംസകളുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്.

ചേച്ചിയായ മീനാക്ഷി രണ്ട് ദിവസം മുൻപു തന്നെ അനിയത്തിയുടെ പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. മഹാലക്ഷ്മിയെ എടുത്തുകൊണ്ടു നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങൾ ഒക്കെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഒപ്പം വൈറലായ ചിത്രങ്ങളായിരുന്നു മഹാലക്ഷ്മിയെ എടുത്തോണ്ട് നിൽക്കുന്ന കാവ്യാ മാധവന്റെ സഹോദരന്റെ ഭാര്യ റിയയുടെത്. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിന് എടുത്ത ചിത്രമാണ് റിയ തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മാമിയുടെ മാമാട്ടിക്ക് എല്ലാവിധ ആശംസകളും എന്നാണ് ചിത്രത്തിനൊപ്പം അടിക്കുറിപ്പായി റിയ ചേർത്തത്. മാമാട്ടി എന്നാണ് മഹാലക്ഷ്മി എല്ലാവരും സ്നേഹത്തോടെ വിളിക്കുന്നത്. പിറന്നാളിന് തൊട്ടുമുൻപായി കഴിഞ്ഞ ദിവസമായിരുന്നു മഹാലക്ഷ്മിയെ എഴുത്തിനിരുത്തിയത്. എഴുതിച്ചതിന് ശേഷം കരയുന്ന മഹാലക്ഷ്മി ചേച്ചി മീനാക്ഷി എടുത്തു കൊണ്ടിരിക്കുന്ന ചിത്രം ഇന്നലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.