നടി മിയ ജോർജ് അമ്മയായി 😍😍 കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവെച്ച് താരം.!!

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ജോർജ്. പരസ്യ ചിത്രങ്ങളിലൂടെ ആദ്യം പ്രേക്ഷകർക്ക് മുമ്പിലെത്തിയ മിയ ടെലിവിഷൻ പരമ്പരയിലും തന്റെ സ്ഥാനം ഉറപ്പിച്ചു. അൽഫോൻസാമ്മ എന്ന മലയാളം ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് വിവിധ ഭാഷകളിൽ നടിയും സഹനടിയുമായി തിളങ്ങി നിന്നിരുന്നു.

കഴിഞ്ഞ വര്ഷം സെപ്റ്റംബർ 12 നായിരുന്നു മിയയും എറണാംകുളത്തുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്ന് സജീവമാകുമെന്നും താരം അറിയിച്ചിരുന്നു. മിയയുടെ ഭർത്താവ് അശ്വിന്‍ ഫിലിപ്പ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ്.

2015ഇൽ പുറത്തിറങ്ങിയ പ്രത്വിരാജ് നായകനായ അനാർക്കലി എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ മിയ കൂടുതൽ ശ്രദ്ധ നേടി. ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയാണ് മിയയുടെ ഏറ്റവും അവസാനം റിലീസായ ചിത്രം. വിവാഹശേഷം നിരവധി ചാനല്‍ പരിപാടികളിലും മറ്റും അതിഥിയായൊക്കെ ഇരുവരും എത്താറുണ്ട്. എന്നാൽ കുറച്ചു നാളുകളായി സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലായിരുന്നു.

ഗർഭിണിയാണോ എന്ന വാർത്ത പുറത്തുവന്നെങ്കിലും ഇതിനോട് ഇരുവരും പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ അമ്മയായ സന്തോഷത്തിലാണ് താരം. ഒരു​ ആൺകുഞ്ഞിന് ജന്മം നൽകിയ സന്തോഷം മിയ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. ‘ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നതെന്നും മിയ പറയുന്നു. നിരവധി സഹപ്രവർത്തകരും ആരാധകരുമാണ് ആശംസകളുമായി വന്നിരിക്കുന്നത്.

Rate this post