ഇതേതാ ഈ യവന സുന്ദരി. മാളവിക മേനോന്റെ പുത്തൻ ഫോട്ടോകൾ കണ്ട് ആരാധകർ ചോദിക്കുന്നത്.|Malavika C Menon latest photos.

മലയാള സിനിമാ ലോകത്തും തമിഴ് സിനിമാ ലോകത്തും ഒരുപോലെ ശ്രദ്ധേയമായ വേഷങ്ങളിൽ നിറഞ്ഞുനിൽക്കുന്ന യുവനടിമാരിൽ ഒരാളാണ് മാളവിക മേനോൻ. 2012 ൽ ഭരതന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ “നിദ്ര” എന്ന മലയാളം ചിത്രത്തിലൂടെ അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ച താരം നിരവധി വ്യത്യസ്തമായ കഥാപാത്രങ്ങളാൽ സിനിമാലോകത്ത് സജീവമായി മാറുകയായിരുന്നു. ഒരു അഭിനേത്രി എന്നതിലുപരി മികച്ച നർത്തകിയായും

ഇവർ തിളങ്ങിയിട്ടുണ്ട്. മാത്രമല്ല ഈയിടെ പുറത്തിറങ്ങിയ ആറാട്ട്, ഒരുത്തീ എന്ന ചിത്രങ്ങളിൽ സഹനടിയായി തിളങ്ങുകയും ചെയ്തിരുന്നു ഇവർ. സിനിമ പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മൂവിയായ സിബിഐ അഞ്ചാം ഭാഗത്തിലും ഇവർ വേഷമിടുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയം. ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ പുത്തൻ ഫോട്ടോ ഷൂട്ടുകളും വിശേഷങ്ങളും റീൽസ്

MALAVIKA C MENON PHOTOSHOOT 11zon

വീഡിയോകളും നിരന്തരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല വൈറൽ ഗാനങ്ങൾക്കൊപ്പം ചുവടുവച്ച് കൊണ്ടുള്ള ഇവരുടെ റീൽസ് വീഡിയോകൾ നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോഴിതാ, താരം കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകർക്കിടയിൽ ഇടം പിടിച്ചിട്ടുള്ളത്. മെറൂൺ നിറത്തിലുള്ള വസ്ത്രം ധരിച്ചു കൊണ്ട് ബോൾഡ് സെക്സി ലുക്കിലാണ് മാളവിക പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

മാത്രമല്ല മെറൂൺ കളറിനൊപ്പം കറുത്ത കൂളിംഗ് ഗ്ലാസ് കൂടി ധരിച്ചപ്പോൾ ഹോളിവുഡ് ടച്ച് തോന്നിക്കുന്നുണ്ട് എന്നാണ് ആരാധകരിൽ ചിലർ അഭിപ്രായപ്പെടുന്നത്. ഹോട്ട് സൺഡേ എന്ന ക്യാപ്ഷനിൽ ഇവർ പങ്കുവെച്ച ഈയൊരു ചിത്രം പകർത്തിയത് ഫോട്ടോഗ്രാഫറായ പ്രമോദ് ഗംഗാധരൻ ആണെന്നും മേക്കപ്പ്, കോസ്റ്റ്യൂം എന്നിവ നിത്യാ പ്രമോദാണെന്നും താരം ചിത്രത്തിന്റെ ക്യാപ്‌ഷനിൽ സൂചിപ്പിക്കുന്നുണ്ട്. താരം പങ്കുവച്ച ഈയൊരു ചിത്രം നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്.|Malavika c Menon latest photos.

Rate this post