പഴമയുടെ പുതുചിത്രം.!!80 കളിലെ താര സുന്ദരിമാർ ഒന്നിച്ചപ്പോൾ;ചിത്രം ഏറ്റെടുത്ത് ആരാധകർ|Lissy with friends

Lissy with friends: വളരെ കുറച്ചു മലയാള സിനിമകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ കൂടുകൂട്ടിയ വ്യക്തിയാണ് ലിസി. ലിസിയെ അറിയാത്ത മലയാളികൾ ഉണ്ടാവില്ല. ഒരുകാലത്ത് സിനിമ പ്രേമികൾ സ്നേഹത്തോടെ ചേർത്ത് പിടിച്ച വ്യക്തിയാണ് താരം. മലയാളത്തിൽ കൂടാതെ തമിഴ്,തെലുങ്ക് തുടങ്ങി ഭാഷകളിലും ലിസി അഭിനയിച്ചിട്ടുണ്ട്.1982 പുറത്തിറങ്ങിയ “ഇത്തിരി നേരം ഒത്തിരി കാര്യം” എന്ന ചിത്രത്തിലൂടെയാണ് ലിസി തന്റെ അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്.

പിന്നീട് ഓടരുത് അമ്മാവാ ആളറിയാം, മുത്താരംകുന്ന് പി ഓ, ബോയിങ് ബോയിങ്, താളവട്ടം, ചിത്രം , വിക്രം തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തി. നൂറോളം മലയാള ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. സംവിധായകനായ പ്രിയദർശൻ ആയിരുന്നു ലിസിയുടെ ഭർത്താവ്. ചില കാരണങ്ങളാൽ ഇവരുടെ ബന്ധം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.

lissy with friends

സോഷ്യൽ മീഡിയയിൽ പുതിയൊരു പോസ്റ്റുമായി എത്തിയിരിക്കുകയാണ് ലിസി ഇപ്പോൾ. 80 കളിൽ മിനിസ്ക്രീനിൽ തിളങ്ങുന്ന താരങ്ങളായ സുഹാസിനി , ഖുശ്ബു എന്നിവരോടൊപ്പം ഉള്ള ചിത്രമാണ് ലിസി ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള ഡ്രസ്സ് അണിഞ്ഞ് വളരെ സുന്ദരികളായാണ് ചിത്രത്തിൽ ഏവരും എത്തിയിരിക്കുന്നത്. വർഷങ്ങൾ പലതു കഴിഞ്ഞു എങ്കിലും ഇവർ തമ്മിൽ മാറാത്ത ഒരു കൂട്ടുകെട്ട് ഇപ്പോഴുമുണ്ട്.

ചിത്രത്തിനു താഴെയായി നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്. സുഹാസിനി ചേച്ചിയുടെ ചിരി ഒരുപാട് ഇഷ്ടമാണ് എന്ന് പറയുന്ന കമന്റുകളും ഇതിനിടയിൽ ഉണ്ട്. വർഷങ്ങൾ കഴിയുന്തോറും ഇവർ തമ്മിലുള്ള സൗഹൃദം ഇരട്ടി ആവുന്നു എന്നത് തന്നെയാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.
കളർഫുൾ ക്ലിക്സ് എന്ന് ഹെഡിങ്ങോടുകൂടിയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Rate this post