മരുമക്കളെ കുറിച്ച് തുറന്നു പറഞ്ഞ് മല്ലിക സുകുമാരൻ.!!ഒരാൾ ഇടയ്ക് വരും മറ്റേയാൾക്ക് സമയമില്ല | Mallika sukumaran about her daughter in laws

Mallika sukumaran about her daughter in laws: വളരെ ചുരുങ്ങിയ മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് മല്ലിക സുകുമാരൻ. ഒരു താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. ഭർത്താവ് സുകുമാരൻ, മക്കൾ പൃഥ്വിരാജ് ഇന്ദ്രജിത്ത്, അവരുടെ ഭാര്യമാർ സുപ്രിയ പൂർണിമ ഇന്ദ്രജിത്ത് ഇവരെല്ലാം തന്നെ സിനിമ മേഖലയിൽ സജീവമാണ്. 1974 പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെയാണ് താരം സിനിമ രംഗത്ത് സജീവമാകുന്നത്.

ഈ കാലയളവിൽ 60 ഓളം സിനിമകളിലാണ് താരം വേഷം ചെയ്തിട്ടുള്ളത്. റോക്ക് സ്റ്റാർ, ലവ് ആക്ഷൻ ഡ്രാമ, തൃശ്ശൂർ പൂരം, ബ്രോ ഡാഡി, മഹാവീര്യർ,തിരക്കഥ, ചോട്ടാ മുംബൈ, റോമിയോ, മേഘസന്ദേശം, അമ്മക്കിളി കൂട് ഇവയെല്ലാം താരത്തിന്റെ ചില സിനിമകളാണ്. സിനിമയിലും സോഷ്യൽ മീഡിയകളിലും എല്ലാം സജീവമാണ് താരം.ഏറ്റവും ഒടുവിലായി അഭിനയിച്ച സിനിമ കടുവയാണ്. ഇപ്പോൾ ഇതാ ജനശ്രദ്ധയെ ആകർഷിക്കുന്നത്.

mallika sukumaran family pics

മല്ലിക സുകുമാരന്റെ ഇന്റർവ്യൂ ആണ്. തന്റെ മക്കളെയും മരുമക്കളെയും കുറിച്ചാണ് താരം ഇന്റർവ്യൂവിൽ പറയുന്നത്.പൃഥ്വിരാജിനെ വിവാഹം കഴിക്കുന്ന സമയത്ത് സുപ്രിയ എൻഡിടിവി അവതാരകയായിരുന്നു. എന്നാൽ ഇപ്പോൾ വളരെ തിരക്കുള്ള ഒരു പ്രൊഡ്യൂസർ ആണ്. പൂർണിമയും തന്റെ ബിസിനസും മറ്റുമായി തിരക്കിലാണ്.ഒരാൾക്ക് വലിയ തിരക്കാണ് വരാനും കാണാനുമായി ഒന്നും സമയമില്ല. ഇത് പറയുന്നത്

സിനിമ നിർമാണങ്ങളുടെ തിരക്കിൽ പെട്ട് നടക്കുന്ന സുപ്രിയയെ കുറിച്ചാണ്. അതേസമയം പൂർണിമയ്ക്ക് തിരക്കാണെങ്കിലും ഇടയ്ക്കെങ്കിലും അവൾ കാണാൻ വരും. ഇന്ദ്രൻ ആണെങ്കിൽ അത്രയും തന്നെ ഇല്ല. ചിലപ്പോൾ ചില സമയത്ത് തോന്നാറുണ്ട് മക്കളെക്കാൾ ഭേദം മരുമക്കളാണെന്ന്.മല്ലിക സുകുമാരന്റെ ഓരോ ഇന്റർവകളും എടുത്തു നോക്കുമ്പോൾ വളരെ തമാശ രൂപേണ ഓരോ കാര്യങ്ങളെയും താരം അവതരിപ്പിക്കാറുള്ളത്.അതുപോലെതന്നെ തന്റെ മക്കളെ കുറിച്ചും മരുമകളെ കുറിച്ചും വളരെ നർമ്മഭാഗത്തു തന്നെയാണ് മല്ലിക പറയുന്നത്. മല്ലിക പറയുന്ന ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോഴും വലിയ ചർച്ചയാണ്.