വെയിലിലും മഴയിലും കുടയാകുവാനാണ് ജീവിത പങ്കാളി.!! ജീവിതത്തിൽ വലിയ പാഠങ്ങൾ സമ്മാനിച്ച തന്റെ നായകന്റെ സ്മരണകൾ അയവിറക്കി മല്ലിക സുകുമാരൻ | Mallika Sukumaran about Sukumaran

Mallika Sukumaran about Sukumaran :മലയാള സിനിമാ ലോകം കണ്ട എക്കാലത്തെയും പ്രിയ നടന്മാരിൽ ഒരാളാണല്ലോ സുകുമാരൻ. ഒരു അഭിനേതാവ് എന്നതിലുപരി സംവിധായകനായും 1970-കളിൽ മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന ഒരു ഇതിഹാസ താരം കൂടിയായിരുന്നു എടപ്പാൾ പൊന്നംകുഴി വീട്ടിൽ പരമേശ്വരൻ സുകുമാരൻ നായർ എന്ന സുകുമാരൻ.1973 ൽ പുറത്തിറങ്ങിയ നിർമ്മാല്യം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ താരം പിന്നീട് മലയാള സിനിമാലോകത്ത് വലിയ

മാറ്റങ്ങളായിരുന്നു കൊണ്ടുവന്നിരുന്നത്. മാത്രമല്ല മലയാള സിനിമയിലെ ഇതിഹാസ താരങ്ങൾ ആയിരുന്ന എംജി സോമന്റെയും ജയന്റെയും പേരുകൾക്കൊപ്പം എന്നും വാഴ്ത്തപ്പെടുന്ന ഒരു നാമമായി സുകുമാരൻ എന്ന പേര് മാറുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടിരുന്നത്. എന്നാൽ 1997 ൽ അഭിനയിച്ചു തീരാത്ത തന്റെ ജീവിതത്തിൽ നിന്നും അദ്ദേഹം വിട വാങ്ങുമ്പോൾ വലിയൊരു വിടവായിരുന്നു സിനിമാലോകത്ത് ഉണ്ടായിരുന്നത്. എന്നാൽ ഭാര്യ മല്ലികാ സുകുമാരനും

mallika sukumaran

മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും സിനിമാലോകത്ത് സജീവമാവുകയും തന്റെ അച്ഛന്റെ ഖ്യാതി എപ്പോഴും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നവരാണ്. മാത്രമല്ല എന്റെ പ്രിയതമന്റെ വിശേഷങ്ങളെക്കുറിച്ചും തന്റെ മക്കളുടെ വിശേഷങ്ങളെ കുറിച്ചും എപ്പോഴും സംസാരിക്കുന്ന ഒരു പ്രകൃതക്കാരി കൂടിയാണ് മല്ലികാ സുകുമാരൻ. എന്നാൽ ഇപ്പോഴിതാ തന്റെ ഭർത്താവായ സുകുമാരന്റെ ഇരുപത്തിയഞ്ചാം ചരമ വാർഷികത്തിൽ ഭാര്യ മല്ലികാ സുകുമാരൻ

പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്. “ഒറ്റയ്ക്ക് അനുഭവിച്ച വേദനകളും സ്വയം തുടച്ച കണ്ണുനീരുമായിരിക്കാം ഒരു പക്ഷേ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങൾ… ഒപ്പമുണ്ട്… ഇന്നും” എന്നെഴുതി കൊണ്ട് തന്റെ ജീവിത നായകന്റെ ഓർമ്മ ചിത്രവും ഇവർ പങ്കു വച്ചിട്ടുണ്ട്. ഈയൊരു കുറിപ്പും ചിത്രവും നിമിഷനേരം കൊണ്ട് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയതോടെ സിനിമയ്ക്കകത്തും പുറത്തുമുള്ള നിരവധിപേരാണ് പ്രതികരണങ്ങളുമായി എത്തുന്നത്. “വെയിലിലും മഴയിലും കുടയാകുവാനാണ് ജീവിത പങ്കാളി..പരസ്പരം കുടയാകുവാൻ കഴിഞ്ഞതിനാൽ ജന്മം സഫലമാക്കിയവർ” എന്നായിരുന്നു എഴുത്തുകാരിയായ ശാരദക്കുട്ടി പങ്കുവെച്ച വാക്കുകൾ.