വിവാഹത്തെക്കുറിച്ച് കേട്ടപ്പോൾ താൻ പൊട്ടി ചിരിക്കുകയായിരുന്നു. പൃഥ്വിരാജിന്റെ ചിരി തനിക്ക് ഇഷ്ടമേയല്ല. ചിരി വിശേഷങ്ങളുമായി മല്ലിക സുകുമാരൻ | Mallika Sukumaran about Prithviraj

Mallika Sukumaran about Prithviraj : മലയാള സിനിമാലോകത്ത് ഏറെ ആരാധകരുള്ള താര കുടുംബമാണല്ലോ മല്ലിക സുകുമാരന്റേത്. മലയാള സിനിമാ ലോകത്തെ മുൻനിര താരങ്ങളായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ കൂടിയായ മല്ലിക സുകുമാരൻ തന്റെ സിനിമാ വിശേഷങ്ങളെ പോലെ തന്നെ കുടുംബ വിശേഷങ്ങളും പലപ്പോഴും പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല മല്ലിക സുകുമാരനുമായുള്ള രസകരമായ പല അഭിമുഖങ്ങളും നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ

ഏറെ ശ്രദ്ധ നേടാറുണ്ട്. തന്റെ മക്കളെ കുറിച്ചും കൊച്ചുമക്കളെ കുറിച്ചും പറയുമ്പോൾ ഇവർക്ക് നൂറ് നാവാണ് എന്നാണ് ആരാധകരിൽ പലരും പറയാറുള്ളത്. മാത്രമല്ല മക്കളായ ഇന്ദ്രജിത്തിനെയും പൃഥ്വിരാജിനെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും യാതൊരു കൂസലുമില്ലാതെ ഇവർ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ മഴവിൽ മനോരമയുടെ ” ചിരിയാണ് ഇവിടുത്തെ മെയിൻ” എന്ന ഒരു പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയപ്പോൾ

mallika sukumaran 1

തന്റെ ജീവിതത്തിലെ രസകരമായ അനുഭവങ്ങളെക്കുറിച്ചും ചിരി വിശേഷങ്ങളെക്കുറിച്ചും താരം മനസ്സു തുറന്നിരുന്നു. ജീവിതത്തിലെ നിരവധി പ്രതിസന്ധികളെ ചിരിച്ചുകൊണ്ട് നേരിട്ടതിനെയും തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിരികളെ കുറിച്ചും ഇവർ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. തന്റെ കൊച്ചുമക്കളായ അല്ലിയുടെ ഓമനത്തം തുളുമ്പുന്ന ചിരിയാണ് തനിക്ക് ഏറെ ഇഷ്ടപ്പെട്ടത് എന്ന് ഇവർ പറയുന്നുണ്ട്. മാത്രമല്ല ആരുടെ ചിരിയാണ് ഇഷ്ടമില്ലാത്തത് എന്ന ചോദ്യത്തിന് തന്റെ ഇളയമകനായ

പൃഥ്വിരാജിന്റെ പേരായിരുന്നു മല്ലിക സുകുമാരൻ പറഞ്ഞിരുന്നത്. വീട്ടിനുള്ളിലും അല്ലാതെയും അവൻ പലപ്പോഴും ചിരിക്കാറില്ല എന്നും ചിരിച്ചാൽ തന്നെ പകുതി ചിരി മാത്രമേ ഉണ്ടാവൂ എന്നുള്ള പരാതിയും അമ്മയായ മല്ലികക്കുണ്ട്. മാത്രമല്ല തന്റെ ജീവിതത്തിൽ താൻ ഏറെ ചിരിച്ച സന്ദർഭത്തെ കുറിച്ചും ഇവർ തുറന്നു പറയുന്നുണ്ട്. സുകുമാരനുമായുള്ള തന്റെ വിവാഹത്തിന്റെ തീയതിയും സ്ഥലവും നിശ്ചയിച്ചു കൊണ്ട് അച്ഛൻ വീട്ടിൽ വന്ന് പറഞ്ഞപ്പോൾ താൻ പൊട്ടിച്ചിരിച്ചുകൊണ്ട് തുള്ളി ചാടുകയായിരുന്നു എന്നുള്ള രസകരമായ സംഭവം താരം ഓർത്തെടുക്കുന്നുണ്ട്. താരത്തിന്റെ ഈയൊരു തുറന്നുപറച്ചിൽ പ്രേക്ഷകർക്കിടയിൽ ചിരിയുടെ പൊടിപൂരമായിരുന്നു സൃഷ്ടിച്ചിരുന്നത്.

prithviraj and ally