മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലിഷ് ലുക്കിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് വേണ്ടി ബിരിയാണി വിളമ്പാനൊരുങ്ങുന്ന മമ്മൂട്ടി | Mammootty serving biriyani video

Mammootty serving biriyani video: മലയാള സിനിമാലോകത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളിൽ മെഗാസ്റ്റാർ എന്ന വിശേഷണമുള്ള താര രാജാവാണല്ലോ മമ്മൂട്ടി. “അനുഭവങ്ങൾ പാളിച്ചകൾ” എന്ന ചിത്രത്തിൽ നിന്നും തുടങ്ങി തന്റെ സ്വപ്രയത്നംകൊണ്ട് മലയാള സിനിമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതിൽ താരം വഹിച്ച പങ്ക് ചെറുതൊന്നുമല്ല. നായകനായും വില്ലനായും ഹാസ്യ നടനായും മലയാള സിനിമയിൽ പുതു ചരിതം തന്നെ രചിച്ച താരം ഓൺ സ്ക്രീനിൽ എന്നപോലെ

തന്നെ ഓഫ് സ്ക്രീനിലും എന്നും എപ്പോഴും താരമാണ്. സമൂഹ മാധ്യമങ്ങളിൽ താരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും നിമിഷനേരംകൊണ്ട് തന്നെ സോഷ്യൽ മീഡിയ കീഴടക്കാറുണ്ട് എന്നത് മമ്മൂട്ടിയുടെ പ്രേക്ഷക സ്വീകാര്യതയാണ് കാണിക്കുന്നത്. മാത്രമല്ല ഈയിടെ പുറത്തിറങ്ങിയ ഭീഷ്മപർവ്വം, പുഴു എന്നീ സിനിമകളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളുമായി എത്തിയപ്പോൾ ഏറെ പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈയൊരു ചിത്രങ്ങൾക്ക്

mammootty

ലഭിച്ചിരുന്നത്. മാത്രമല്ല കെട്ടിയോളാണ് എന്റെ മാലാഖ എന്ന സിനിമയുടെ സംവിധായകനായ നിസാം ബഷീറിന്റെ സംവിധാനത്തിൽ മെഗാസ്റ്റാറിനെ നായകനാക്കി പുറത്തിറങ്ങാനിരിക്കുന്ന “റോർഷാക്ക്” എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു സൃഷ്ടിച്ചിരുന്നത്. ചോര പുരണ്ട തുണി മുഖത്തിട്ട് കസേരയിലിരിക്കുന്ന മമ്മൂട്ടിയെയായിരുന്നു പോസ്റ്ററിൽ കണ്ടിരുന്നത് എന്നതിനാൽ തന്നെ ഈയൊരു സിനിമക്ക് വേണ്ടി

അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാലോകം ഇപ്പോൾ. എന്നാൽ ഇപ്പോഴിതാ റോർഷാക്ക് എന്ന ചിത്രത്തിന്റെ ചില ലൊക്കേഷൻ ദൃശ്യങ്ങളാണ് ഫാൻസ് ഗ്രൂപ്പുകളിലും സോഷ്യൽ മീഡിയയിലും ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. “മമ്മൂക്കയുടെ സിനിമ ലൊക്കേഷൻ ആണെങ്കിൽ മൂപ്പരുടെ കൈകൊണ്ട് വിളമ്പിയ ബിരിയാണി അത് നിർബന്ധമാണ്” എന്ന അടിക്കുറിപ്പിൽ സിനിമയുടെ അണിയറ പ്രവർത്തകർക്ക് വേണ്ടി ബിരിയാണി വിളമ്പാനൊരുങ്ങുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങളാണ് കാണാനാവുന്നത്. മുണ്ടും ഷർട്ടും കൂളിംഗ് ഗ്ലാസും വെച്ച് സ്റ്റൈലിഷ് ലുക്കിലാണ് മമ്മൂട്ടി ബിരിയാണി ഇളക്കുന്നത് എന്നതാണ് ഏറെ ശ്രദ്ധേയം.