അന്ന് എന്റെ മകന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയത് സുരേഷ് ഗോപി മാത്രമായിരുന്നു. തുറന്നുപറഞ്ഞ് മണിയൻപിള്ള രാജു | Maniyanpilla Raju about Suresh Gopi

മലയാള സിനിമ ലോകത്തെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളിൽ ഒരാളാണല്ലോ മണിയൻപിള്ള രാജു. മാത്രമല്ല മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ സിനിമാ പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന നിരവധി എവർഗ്രീൻ കഥാപാത്രങ്ങൾ പ്രേക്ഷകർക്കായി സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് മണിയൻപിള്ള രാജു. ശ്രീകുമാരൻ തമ്പിയുടെ സംവിധാനത്തിലെ “മോഹിനിയാട്ടം” എന്ന ചിത്രത്തിലൂടെ അഭിനയ ലോകത്തെത്തിയത് താരം ഇന്നും മലയാള

സിനിമാലോകത്തും താരസംഘടനയായ അമ്മയിലും സജീവ സാന്നിധ്യമാണ്. ഹാസ്യനടനായും സഹനടനായും സ്വഭാവനടനായും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം “മണിയൻ പിള്ള അഥവാ മണിയ പിള്ള” എന്ന ചിത്രത്തിന് ശേഷം തന്റെ യഥാർത്ഥ പേരായ സുധീർ കുമാറിൽ നിന്നും മണിയൻപിള്ള രാജുവായി മാറുകയായിരുന്നു. എന്നാൽ കഴിഞ്ഞദിവസം താരസംഘടനയായ അമ്മയുടെ യോഗത്തിനിടയിൽ സുരേഷ് ഗോപിയുമായുള്ള അനുഭവത്തെക്കുറിച്ച് താരം

തുറന്നുപറഞ്ഞത് ഏവരുടെയും കണ്ണ് നിറച്ചിരുന്നു. വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം അമ്മയുടെ യോഗത്തിനെത്തിയ സുരേഷ് ഗോപിക്ക് സ്വീകരണം നൽകിക്കൊണ്ട് ഒരു പഴയ അനുഭവവും താരം പങ്കുവെച്ചിരുന്നു. കോവിഡിന്റെ രണ്ടാം തരംഗം ശക്തിപ്രാപിച്ച സമയത്ത് ഗുജറാത്തിൽ ജോലി ചെയ്യുകയായിരുന്നു തന്റെ മകന് കൊവിഡ് രൂക്ഷമായ രീതിയിൽ ബാധിക്കുകയും വളരെ അത്യാസന്ന നിലയിലാവുകയും ചെയ്തു. സഹായത്തിന് ആരുമില്ലാതെയും

എന്ത് ചെയ്യണമെന്നറിയാതെയുമുള്ള ഈയൊരു അവസ്ഥയിൽ സുരേഷ് ഗോപിയായിരുന്നു തന്നെ സഹായിച്ചിരുന്നത്. അദ്ദേഹം ഈയൊരു കാര്യം വളരെ സീരിയസായി എടുക്കുകയും ഗുജറാത്തിലുള്ള എംപിമാരെ നിരന്തരം ബന്ധപ്പെടുകയും മകനെ ചികിത്സിക്കാൻ അത്യാധുനിക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തത് സുരേഷ് ഗോപിയുടെ ഇടപെടലുകളിലൂടെ ആയിരുന്നു എന്ന് മണിയൻപിള്ള രാജു നന്ദിയോടെ സ്മരിക്കുന്നുണ്ട്. മാത്രമല്ല എന്റെ മകൻ ഇന്നും ജീവനോടെ ഇരിക്കുന്നതിന്റെ കാരണക്കാരൻ സുരേഷ് ഗോപി എന്ന വലിയ മനുഷ്യനാണ് എന്നും മണിയൻപിള്ള രാജു പറയുന്നുണ്ട്. Maniyanpilla Raju about Suresh Gopi