സാമ്പാർ കിട്ടിയില്ല എന്ന നിഷ്കളങ്കമായ മറുപടി.!! ഭക്ഷണം കഴിക്കുമ്പോൾ കണ്ണ് നിറഞ്ഞ കുഞ്ഞിനെ സമാശ്വസിപ്പിച്ച് മഞ്ജരി | Manjari ‘s wedding

ഗാനാലാപന രംഗത്ത്‌ തന്റെ വേറിട്ട ശബ്ദമാധുര്യം കൊണ്ട് നിരവധി സംഗീത ആസ്വാദകരുടെ പ്രിയ താരമായി മാറിയ ഗായികയാണല്ലോ മഞ്ജരി. കഴിഞ്ഞ ദിവസം വിവാഹിതയായ തങ്ങളുടെ പ്രിയതാരത്തിന് സംഗീത ലോകത്തു നിന്നും സിനിമാ ലോകത്തുനിന്നും നിരവധി പേരായിരുന്നു ആശംസകളും ആശീർവാദങ്ങളുമായി എത്തിയിരുന്നത്. മാത്രമല്ല വിവാഹ ചടങ്ങുകൾക്ക് ശേഷം ഉള്ള വിരുന്ന് സൽക്കാരം മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ

പ്രവർത്തിക്കുന്ന മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാർഥികൾക്കൊപ്പം ആയിരുന്നു താരം ആഘോഷിച്ചിരുന്നത്. തന്റെ ഏറ്റവും സന്തോഷകരമായ ദിവസം ഇവരോടൊപ്പം ആഘോഷിക്കാനുള്ള മഞ്ജരിയുടെ തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ ഈയൊരു വിവാഹ സൽക്കാരത്തിനിടയിലെ ഏവരുടെയും ഉള്ള് നിറക്കുന്ന ചില ദൃശ്യങ്ങളാണ്

manjari 1

സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. മാജിക് പ്ലാനറ്റിലെ വിദ്യാർത്ഥികളോടൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ തന്റെ തൊട്ടടുത്തിരിക്കുന്ന ഒരു വിദ്യാർത്ഥിനി കരയുന്നതായി മഞ്ജരി കാണുകയായിരുന്നു. തുടർന്ന് കുഞ്ഞിനോട് കാര്യമന്വേഷിച്ചപ്പോൾ തനിക്ക് സദ്യക്ക് സാമ്പാർ കിട്ടിയില്ല എന്ന നിഷ്കളങ്കമായ മറുപടിയായിരുന്നു ലഭിച്ചത്. തുടർന്ന് ഉടൻ തന്നെ ഭക്ഷണം വിളമ്പുന്നവരെ വിളിച്ചുവരുത്തി അവർക്ക് സാമ്പാർ നൽകുന്നതും

അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ഈയൊരു വീഡിയോ നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരുന്നത്. മാത്രമല്ല വധൂവരൻമാർ പരസ്പരം ഭക്ഷണം വാരി കൊടുക്കുന്നത് ഉൾപ്പെടെയുള്ള ചില രസകരമായ ദൃശ്യങ്ങളും ഈയൊരു വീഡിയോയിൽ കാണാവുന്നതാണ്. നടൻ സുരേഷ് ഗോപി അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ഈയൊരു വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തിരുന്നത്.